UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“സന്ദീപാനന്ദഗിരിയെ ചുട്ടുകൊല്ലാൻ ശ്രമം”; ഉത്തരവാദിത്വം ബിജെപിക്കെന്ന് കടകംപള്ളി സുരേന്ദ്രൻ

സന്ദീപാനന്ദഗിരിക്കു നേരെ നടന്ന ഈ ആക്രമണത്തിൽ സമൂീഹം ശക്തമായി മുമ്പോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാമി സന്ദീപാനന്ദഗിരിയെ സമ്പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേർക്ക് ആക്രമണം നടന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ലോകം ഉറങ്ങുമ്പോൾ ആ മറവിൽ ആശ്രമത്തിനു നേരെ കൊടുംകുറ്റവാളികൾ ആക്രമണം നടത്തുകയായിരുന്നു. അവർ ലക്ഷ്യം വെച്ചത് സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സന്ദീപാനന്ദഗിരി ആശ്രമത്തിലുള്ള കാര്യം പ്രദേശത്തുള്ള ആർഎസ്എസ്സുകാർക്കറിയാമെന്നും അവരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ആക്രമണം നടന്നതെന്നും മന്ത്രി പറഞ്ഞു. പരിചയസമ്പന്നരായ ക്രിമിനലുകൾ ചേർന്നാണ് ഈ ഭീകരകൃത്യം നടത്തിയിരിക്കുന്നത്. ആളിക്കത്തുന്ന തീ കാണുമ്പോൾ കതക് തുറന്നിറങ്ങുന്ന സ്വാമിജിയെത്തന്നെയായിരിക്കും അവർ ലക്ഷ്യം വെച്ചത്. അദ്ദേഹത്തെ ജീവനോട് ചുട്ടുകരിക്കാനും അവർ പദ്ധതിയിട്ടിരിക്കാമെന്നും കടകംപള്ളി ആരോപിച്ചു.

കേരളത്തിന്റെ മതേതരമുഖമാണ് സ്വാമി സന്ദീപാനന്ദഗിരി. അദ്ദേഹത്തെ ആർഎസ്എസ്സും മതഭീകരവാദികളും നോട്ടമിട്ടിട്ട് കുറച്ചായി. അദ്ദേഹത്തിന്റെ ആശയങ്ങളെ കായികമായി നേരിടാനും സംഘപരിവാർ തയ്യാറായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. ബിജെപി പ്രസിഡണ്ട് പിഎസ് ശ്രീധരൻ പിള്ളയ്ക്കാണ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തമെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു. ശ്രീധരൻ പിള്ള ഇതിൽ മറുപടി പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സന്ദീപാനന്ദഗിരിക്കു നേരെ നടന്ന ഈ ആക്രമണത്തിൽ സമൂീഹം ശക്തമായി മുമ്പോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“സന്ദീപാനന്ദഗിരിയെ ചുട്ടുകൊല്ലാൻ ശ്രമം”; ഉത്തരവാദിത്വം ബിജെപിക്കെന്ന് കടകംപള്ളി സുരേന്ദ്രൻ

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്നത് മാര്‍ക്‌സിസ്റ്റ്‌ ഗൂഢാലോചന: ബിജെപി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍