UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാമജപയജ്ഞവും ജനമുന്നേറ്റ യാത്രയും കൂട്ടിമുട്ടി; തിരുവനന്തപുരത്ത് സംഘർഷം

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് രാഷ്ട്രീയ കക്ഷികളുടെ പ്രകടനങ്ങൾ കൂട്ടിമുട്ടിയത് സംഘർഷത്തിനിടയാക്കി. കഴിഞ്ഞദിവസം ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ നടത്തിയ ‘നാമജപപ്രതിഷേധ’വും കേന്ദ്ര സർക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ സിപിഎം നടത്തുന്ന ജനമുന്നേറ്റ യാത്രയുമാണ് കൂട്ടിമുട്ടിയത്. ഇരുവിഭാഗങ്ങൾ തമ്മിൽ കടുത്ത ഏറ്റുമുട്ടലാണ് ഉണ്ടായത്.

പൊലീസിന് ലാത്തി വീശേണ്ടി വന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഘർഷം അരമണിക്കൂറോളം നീണ്ടു നിന്നു. സംഘർഷം പ്രതീക്ഷിച്ച് പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പൊലീസിനു നേരെ കല്ലേറുമുണ്ടായി. സംഘർഷാവസ്ഥ അരമണിക്കൂറോളം തുടർന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍