UPDATES

പെരിയ ഇരട്ടക്കൊല: കെ കുഞ്ഞിരാമൻ കൊലവിളി നടത്തിയതായി ആരോപണം

എ. പീതാംബരനടക്കം നാലുപേര്‍ സംഭവശേഷം ആദ്യമെത്തിയത് പാര്‍ട്ടി ഓഫീസിലെന്ന് റിപ്പോര്‍ട്ട്.

ഇരട്ടക്കൊലപാതകം നടന്ന പെരിയയിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ കൊലവിളി പ്രസംഗം നടത്തിയിരുന്നതായി ആരോപണം. കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛനാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സിപിഎം ഓഫീസിനു നേരെ ഒരു ആക്രമണം നടത്തിയപ്പോഴാണ് പകരം വീട്ടുമെന്ന് കുഞ്ഞിരാമൻ പരസ്യമായി പ്രസംഗിച്ചത്. എന്നാൽ താൻ ‘കൊലവിളി’ നടത്തിയെന്ന് റിപ്പോർട്ട് ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്ന് എംഎൽഎ കുഞ്ഞിരാമൻ ചോദിച്ചു.

കേസന്വേഷണത്തിൽ കുഞ്ഞിരാമൻ ഇടപെടുന്നതായി നേരത്തെ ആരോപണമുണ്ട്. അക്രമികളെ കസ്റ്റഡിയിലെടുക്കുന്നത് കുഞ്ഞിരാമൻ തടഞ്ഞിരുന്നു. കൊലയാളികൾ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ സജി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കുഞ്ഞിരാമനും കൂട്ടരും തടഞ്ഞിരുന്നു.

എംഎൽഎയുടെ അറിവില്ലാതെ കൊല നടക്കില്ലെന്നാണ് ശരത് ലാലിന്റെ അച്ഛൻ പറയുന്നത്. എം.എല്‍.എ കെ. കുഞ്ഞിരാമന്‍ പല തവണ വധ ഭീഷണി മുഴക്കിയിരുന്നുവെന്ന് ശരത് ലാലിന്റെ അച്ഛൻ പറഞ്ഞതായി മനോരമ ന്യൂസ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനടക്കം നാലുപേര്‍ സംഭവ ശേഷം ആദ്യമെത്തിയതു പാര്‍ട്ടി ഓഫിസില്ലെന്ന് മനോരമ റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. ചട്ടംചാലിനടുത്തെ ഓഫിസിലാണു മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. കൃത്യത്തിനുശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സംഘം തിങ്കളാഴ്ച പുലർച്ചെ വരെ ഇവിടെയുണ്ടായിരുന്നെന്നും റിപ്പോർട്ട് പറയുന്നു.

ബാക്കിയുള്ള മൂന്നുപേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരംപുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതാണ് വിവരം.

അതിനിടെ, പാർട്ടി അറിയാതെ പീതാംബരൻ തനിച്ചു കൊലപാതകം നടത്തില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയ കൂടുംബം പന്നീട് നിലപാട് മാറ്റി. ചാനലുകളിലൂടെ വാർച്ച പുറത്തുവന്നതിനു പിന്നാലെ സിപിഎം നേതാക്കളുടെ ഇടപെടലാണ് പിൻമാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സിപിഎം മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതോടെയാണ് പിൻമാറ്റമെന്നാണ് വിലയിരുത്തൽ. നേതാക്കളുടെ സന്ദർശനത്തിന് ശേഷം പ്രതികരണം തേടിയവരോടു ‘‘ഞങ്ങളുടെ വിഷമം കൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞത്. ഇനിയൊന്നും പറയാനില്ല’ എന്നായിരന്ന മറുപടി. ഇതിന് പിറകെ പാർട്ടിക്ക് ഇക്കാര്യങ്ങളിലൊന്നും ബന്ധമില്ലെന്നും മാധ്യമങ്ങളോടു കൂടുതൽ കാര്യങ്ങൾ സംസാരിക്കരുതെന്നു വിലക്കിയിട്ടുണ്ടെന്നും പറഞ്ഞ ഇവർ, പിന്നീടാണു സഹായവാഗ്ദാനം ഉൾപ്പെടെയുള്ള വിവരങ്ങൾ തുറന്നുപറഞ്ഞത്.

കൂടുംബത്തിന്റെ ആരോപണം തള്ളുകയും പ്രതികളെ സഹായിക്കില്ലെന്നും പാർട്ടി സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിറെയായിരുന്നു നേതാക്കളുടെ സന്ദർശമമെന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍