UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവകേരളം: സ്കൂൾ‍ കുട്ടികൾ സംസ്ഥാന സർക്കാരിന് പിരിച്ചു നൽകിയത് 13 കോടി

സെപ്തംബർ 12ന് വവൈകീട്ട് ആറുമണി വരെ ‘സമ്പൂർണ’ പോർട്ടലിൽ രേഖപ്പെടുത്തിയ കണക്കാണിത്.

പ്രളയബാധിതരെ പുനരധിവസിപ്പിക്കാനും നവകേരളം നിർമിക്കാനുമായി കേരള സർക്കാർ നടത്തുന്ന പ്രയത്നങ്ങൾക്ക് സ്കൂൾ കുട്ടികളുടെ അകമഴിഞ്ഞ പിന്തുണ. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാർത്ഥികൾ സർക്കാരിന് പിരിച്ചു നൽകിയത് 12.80 കോടി രൂപയാണ്!

സെപ്തംബർ 12ന് വവൈകീട്ട് ആറുമണി വരെ ‘സമ്പൂർണ’ പോർട്ടലിൽ രേഖപ്പെടുത്തിയ കണക്കാണിത്. ആകെ 12,862 സ്കൂളുകളാണ് സംഭാവന നൽകിയത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയത് കോഴിക്കോട്ടെ നടക്കാവ് ഗേൾസ് സ്കൂളിലാണ്. ഇവിടെനിന്നു മാത്രം 10.05 ലക്ഷം രൂപ പിരിച്ചെടുത്തു. ഏറ്റവും കൂടുതൽ തുക പിരിഞ്ഞുകിട്ടിയ ജില്ല മലപ്പുറമാണ്. 2.10 കോടി.

പല സ്കൂളുകളും കിട്ടിയ തുക പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുന്നതേയുള്ളൂ. ഇതിനാൽ തുക ഇനിയും കൂടും.

തിരുവനന്തപുരം: 9494959, കൊല്ലം: 9052481, പത്തനംതിട്ട: 3874185, ആലപ്പുഴ: 4361235, കോട്ടയം: 5868308, ഇടുക്കി: 2433250, എറണാകുളം: 6472499, തൃശൂർ: 9672738, പാലക്കാട്: 8581065, മലപ്പുറം: 21024588, കോഴിക്കോട്: 20768956, വയനാട്: 3027620, കണ്ണൂർ: 15844145, കാസർകോട്: 7585210.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍