UPDATES

ട്രെന്‍ഡിങ്ങ്

തിരിച്ചടിയേൽക്കുന്നത് കോൺഗ്രസ്സിലെ ലോഹ്യ സോഷ്യലിസ്റ്റിന്റെ അശ്വമേധത്തിന്

ടിപ്പു സുൽത്താന്റെ പിറന്നാളാഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സിദ്ധരാമയ്യയുടെ നിലപാടുകളെ സ്വാധീനിക്കുന്ന സോഷ്യലിസ്റ്റ് മുൻകാലത്തെ വെളിപ്പെടുത്തി.

2005ലാണ് സിദ്ധരാമയ്യ ജനതാദൾ സെക്യൂലറിൽ നിന്നും പുറത്താക്കപ്പെടുന്നത്. എച്ച്‍‌ഡി ദേവെഗൗഡയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു കാരണം. പിന്നീട് കുറുബ സമുദായത്തിന്റെ ശക്തമായ പിന്തുണയോടെ കോൺഗ്രസ്സിലെത്തി. ഇപ്പോൾ തോൽവിയടഞ്ഞ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ 2006ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 257 വോട്ടുകൾക്ക് വിജയിച്ചു. ദേവെഗൗഡയുടെയും കുമാരസ്വാമിയുടെയും നേത്വത്തില്‍ നടന്ന വൻ പ്രാചരണങ്ങളെ മറികടന്ന് നേടിയ ഈ വിജയം കോൺഗ്രസ്സിൽ സിദ്ധരാമയ്യയുടെ സ്ഥാനമുറപ്പിച്ചു. 2013ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ വിജയത്തിലേക്ക് നയിച്ച പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് സിദ്ധരാമയ്യയായിരുന്നു. മുഖ്യമന്ത്രി ആരാകണമെന്നത് തീരുമാനിച്ചത് രഹസ്യ ബാലറ്റിലൂടെയാണ്. പാർട്ടിക്കകത്തു നിന്നുള്ള ശക്തമായ പിന്തുണയോടെ അധികാരത്തിലേറിയ സിദ്ധരാമയ്യ തന്റെ സോഷ്യലിസ്റ്റ് ധാരണകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെയാണ് അഞ്ചുവർ‌ഷം ഭരിച്ചത്.

ടിപ്പു സുൽത്താന്റെ പിറന്നാളാഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സിദ്ധരാമയ്യയുടെ നിലപാടുകളെ സ്വാധീനിക്കുന്ന സോഷ്യലിസ്റ്റ് മുൻകാലത്തെ വെളിപ്പെടുത്തി. അവ പൊതു ചർച്ചയിൽ കൊണ്ടുവന്നു. ഭരണനേട്ടങ്ങളെക്കാളും ഇത്തരം പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു സിദ്ധരാമയ്യയ്ക്ക് എന്നു വേണണെങ്കിലും പറയാം. ബിജെപി ആഗ്രഹിച്ചിരുന്നതും മറ്റൊന്നായിരുന്നില്ല.

കർണാടകയിൽ കോൺഗ്രസ്സുകാരനായ ഒരു മുഖ്യമന്ത്രിയിൽ നിന്നും സാധാരണ ഉണ്ടാകാനിടയില്ലാത്ത തരം നിലപാടുകളാണ് ഇത്തരം വിഷയങ്ങളിൽ‌ സിദ്ധരാമയ്യ എടുത്തത്. എസ്എം കൃഷ്ണയെപ്പോലുള്ള നേതാക്കളെ കണ്ടുവളർന്ന കോൺഗ്രസ്സ് അണികളെ സിദ്ധരാമയ്യ അഭിസംബോധന ചെയ്ത രീതി വ്യത്യസ്തമായിരുന്നു. ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിന് മാലയണിയിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെ പുകഴ്ത്തുന്ന പ്രഭാഷണങ്ങളുമായും കർണാടകത്തിന്റെ തീവ്രവലതു ചായ്‍വുകളുടെ മുഖത്തടിക്കാൻ സിദ്ധരാമയ്യ ധൈര്യപ്പെട്ടു. ആധുനിക ദക്ഷിണേന്ത്യയെ പാകപ്പെടുത്തുന്നതിൽ ടിപ്പു സുൽത്താൻ വഹിച്ച പങ്ക് ശങ്ക കൂടാതെ അദ്ദേഹം വിവരിച്ചു.

താൻ ബീഫ് കഴിക്കാത്തയാളാണെന്നും എന്നാൽ ഭക്ഷണസ്വാതന്ത്ര്യത്തിനു മേൽ ബിജെപി കടന്നുകയറ്റം തുടരുകയാണെങ്കിൽ ബീഫ് കഴിക്കാനും മടിക്കില്ലെന്നും സിദ്ധരാമയ്യ പ്രഖ്യാപിക്കുകയുണ്ടായി ഇടക്കാലത്ത്.

ഇതെല്ലാം കർണാടകയിലെ സാധാരണ കോൺഗ്രസ്സ് അനുഭാവികൾക്കിടയിൽ ഏതുതരം വികാരമാണ് സൃഷ്ടിച്ചത് എന്നതിന്റെ ഉത്തരം കൂടിയായി ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതിൽ അബദ്ധമുണ്ടാകില്ല. കർണാടകത്തിലെ കോൺഗ്രസ്സ് സിദ്ധരാമയ്യയോളം സോഷ്യലിസ്റ്റ് ആയിരുന്നില്ല ഒരു കാലത്തും.

സിദ്ധരാമയ്യയെ തോല്‍പ്പിച്ചത് ദേവ ഗൗഡ

മെയ് 15നു അസാധാരണമായ ഒരു ഇന്ത്യന്‍ വേനലിനാണ് തുടക്കമാവുന്നത്; കര്‍ണാടകത്തിലെ വിധി ഇന്ത്യക്കെന്താണ്?

ചരിത്രം കെട്ടുകഥയല്ല; മോദിയുടെ വിഡ്ഢിത്തങ്ങള്‍ കുത്സിതനീക്കമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍