UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന് കൈത്താങ്ങുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികളും: 21000 രൂപ കൈമാറി

സഹായധന ശേഖരണം തുടരുകയാണെന്നും ഒരു ലക്ഷം രൂപ കൂടി ഉടൻ നൽകുമെന്നും ലൈംഗിക തൊഴിലാളികൾ അറിയിച്ചു.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ലൈംഗിക തൊഴിലാളികൾ കേരളത്തെ സഹായിക്കാൻ സ്വരൂപിച്ച 21000 രൂപ  ജില്ലാ അധികാരികൾക്ക് കൈമാറി. സഹായധന ശേഖരണം തുടരുകയാണെന്നും ഒരു ലക്ഷം രൂപ കൂടി ഉടൻ നൽകുമെന്നും ലൈംഗിക തൊഴിലാളികൾ അറിയിച്ചു.

കേരളത്തിലെ പ്രളയബാധിതർക്കായി പ്രധാനമന്ത്രി ആരംഭിച്ച ദുരിതാശ്വാസനിധിയിലേക്കാണ് ഇവർ തുക നൽകിയത്. സ്നേഹാല‌യ എന്ന എൻജിഒയുടെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്. കഴിഞ്ഞ 30 വർഷമായി ലൈംഗികത്തൊഴിലാളികളുടെ ക്ഷേമരംഗത്ത് പ്രവർത്തിക്കുന്നുണ്ട് സ്നേഹാലയ. മുന്‍പ് രാജ്യത്ത് പ്രകൃതിദുരന്തത്തിന്റെ കെടുതികൾ അനുഭവിച്ച സംസ്ഥാനങ്ങൾക്കും ഇവർ സഹായഹസ്തം നീട്ടിയിരുന്നു. 2004ൽ കേരളത്തിൻ സുനാമിയുണ്ടായപ്പോഴും ചെന്നൈയിൽ പ്രളയം നാശം വിതച്ചപ്പോഴും സഹായഹസ്തവുമായി ഇവർ എത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍