UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗ്ലാദേശിൽ കവിയും സ്വതന്ത്രചിന്തകനുമായ ഇടതു നേതാവ് വെടിയേറ്റു മരിച്ചു

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

കവിയും പ്രസാധകനും ഇടടതുപക്ഷ പാർട്ടി നേതാവുമായ ഷഹസഹാൻ ബച്ചു (ബച്ചു ഷാജഹാൻ) വെടിയേറ്റ് മരിച്ചു. ബംഗ്ലാദേശിലെ കകാൽചി പട്ടണത്തിലാണ് സംഭവം. രണ്ട് മോട്ടോർസൈക്കിളുകളിലെത്തിയ അക്രമികൾ ഇദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തന്റെ വീട്ടിനടുത്തുള്ള ഒരു ഫാർമസിയിൽ സുഹൃത്തുക്കളെ കാണാൻ ചെന്നതായിരുന്നു ഇദ്ദേഹം. ഫാർമസിക്കടുത്ത് പെട്രോൾ ബോംബ് പൊട്ടിച്ച് ഭീതി സൃഷ്ടിച്ച ശേഷമാണ് വെടിവെപ്പ് നടന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശിന്റെ നേതാവായിരുന്നു ഇദ്ദേഹം. ബിഹാക പ്രോകഷോണി എന്ന പ്രസാധക സ്ഥാപനം ഇദ്ദേഹത്തിന്റേതാണ്. ഭൗതികവാദത്തിലൂന്നിയ കവിതകൾ രചിക്കാറുണ്ടായിരുന്നു ബച്ചു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി യുക്തിവാദികളെയും ഇടതുപക്ഷക്കാരെയും മതതീവ്രവാദികൾ കൊലപ്പെടുത്തുന്നത് ബംഗ്ലാദേശിൽ ഒരു സ്ഥിരം സംഭവമാണ്.

ബച്ചുവിനെതിരെ നേരത്തെ തന്നെ വധഭീഷണികളുണ്ടായിരുന്നു. മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. സ്വന്തം വീട്ടില്‍ താമസിക്കുന്നത് അപകടമായതിനാൽ പല സ്ഥലങ്ങളിൽ ഒളിച്ചു ജീവിച്ചു വരികയായിരുന്നു അദ്ദേഹം. രാജ്യത്ത് മതേതരത്വം കേന്ദ്രവിഷയമാക്കി ഒരു പഠനകേന്ദ്രം സ്ഥാപിക്കാൻ ബച്ചുവിന് പദ്ധതിയുണ്ടായിരുന്നു.

ബച്ചുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്റർനാഷണൽ ഹ്യൂമനിസ്റ്റ് ആൻഡ് എത്തിക്കൽ യൂണിയൻ പ്രസിഡണ്ട് ആൻഡ്ര്യൂ കോപ്സൻ പ്രസ്താവന പുറത്തിറക്കി. ബംഗ്ലാദേശിൽ സ്വതന്ത്ര ചിന്തകർക്കെതിരായി വർധിച്ചു വരുന്ന ആക്രമണങ്ങളിൽ അദ്ദേഹം ആശങ്ക പങ്കുവെച്ചു. രാജ്യത്തെ ജിഹാദി ശൃംഖലകളെ ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍