UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗണേഷ് കുമാറിനെതിരെ ഷീന രഹസ്യമൊഴി നൽകി; പിന്നോട്ടു പോകില്ലെന്ന് പരാതിക്കാരി

വിവാദം ശക്തമായതിനു ശേഷവും പൊലീസ് മെല്ലെപ്പോക്കിലാണ്.

ഗണേഷ് കുമാർ മർദ്ദിക്കുകയും തെറി വിളിക്കുകയും ചെയ്തെന്ന പരാതിയിൽ ഷീനയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചവറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഗണേഷ് കുമാർ എംഎൽഎയിൽ നിന്ന് മർദ്ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ മൊഴി നൽകിയത്.

സ്ത്രീത്വത്തെ അപമാനിച്ചെന്നതാണ് ഷീന നൽകിയ പരാതി. കേട്ടാലറയ്ക്കുന്ന തെറികളാണ് തന്നെ വിളിച്ചതെന്ന് ഇവർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗൗരവമേറിയ കേസാണിത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തേണ്ടി വരിക. ഗണേഷ് കുമാറിനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന സംശയം ബലപ്പെടുന്നുണ്ട്. ഷീനയുടെ പരാതിയില്‍ ഇപ്പോഴും കേസ്സെടുത്തിട്ടില്ല.

കേസന്വേഷണം നടക്കുന്നില്ല എന്നു തന്നെയാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിവാദം ശക്തമായതിനു ശേഷവും പൊലീസ് മെല്ലെപ്പോക്കിലാണ്. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കും ഷീന പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

ഗണേഷിനെതിരെയുള്ള അനന്തകൃഷ്ണന്റെ പരാതിയിലും നിസ്സാര വകുപ്പുകളാണ് ചേർത്തിട്ടുള്ളത്. അതെസമയം അനന്തക‍ൃഷ്ണനും അമ്മയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്തിട്ടുമുണ്ട്.

കേസിൽ നിന്നും പിന്നോട്ടു പോകില്ലെന്ന് രഹസ്യമൊഴി നൽകിയ ശേഷം കോടതിയിൽ നിന്നും പുറത്തുവന്ന ഷീന വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍