UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആചാരങ്ങൾ ലംഘിച്ച് പതിനെട്ടാംപടിക്കു താഴെ പ്രതിഷേധം നടത്തിയ ശാന്തിക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പ്രതിഷേധിച്ചവരുടെ വിവരങ്ങൾ ബോർഡ് ശേഖരിക്കുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു.

സ്ത്രീകൾ ശബരിമല കയറിയതിൽ പ്രതിഷേധിച്ച് പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധിച്ച ശാന്തിക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഇന്ന് രാവിലെയാണ് രഹന ഫാത്തിമ, കവിത ജക്കാല എന്നിവർ ശബരിമല കയറി നടപ്പന്തൽ വരെയെത്തിയ സന്ദർഭത്തിൽ ആചാരങ്ങൾ ലംഘിച്ച് ശാന്തിക്കാർ പതിനെട്ടാംപടിക്കു താഴെ പ്രതിഷേധ പരിപാടി നടത്തിയത്. ദേവസ്വം ബോർഡാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തങ്ങളുടെ ശാന്തി ജോലികളെല്ലാം നിറുത്തിവെച്ചാണ് ഇവർ സമരത്തിനിറങ്ങിയത്. ഇത് ആചാരങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ദേവസ്വം ബോർഡ് കമ്മീഷണർ ശാസിച്ചുവെന്നും ജീവനക്കാർ പറയുന്നുണ്ട്. പ്രതിഷേധിച്ചവരുടെ വിവരങ്ങൾ ബോർഡ് ശേഖരിക്കുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു.

ശാന്തിക്കാർ മാത്രമല്ല പ്രതിഷേധിച്ച എല്ലാ ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. ദേവസ്വം ബോർഡ് എടുക്കുന്ന തീരുമാനങ്ങൾക്ക് പിന്തുണ കൊടുക്കാൻ ജീവനക്കാരും ബാധ്യസ്ഥരാണ് എന്നാണ് കാരണംകാണിക്കൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നതെന്നറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍