UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിനു വേണ്ടി നടൻ സിദ്ധാർത്ഥിന്റെ ‘ഡൊണേഷൻ ചാലഞ്ച്’

ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ നേരിട്ട് രക്ഷാപ്രവർത്തനത്തിനിറങ്ങിയയാളാണ് സിദ്ധാർത്ഥ്.

വെള്ളപ്പൊക്കക്കെടുതിയിൽ കുടുങ്ങിയ കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് തമിഴ് താരം സിദ്ധാർത്ഥിന്റെ ‘കേരള ഡൊണേഷൻ ചാലഞ്ച്’. താൻ നൽകിയ സംഭാവനയുടെ വിവരങ്ങൾ വെച്ച് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്യുകയും മറ്റുള്ളവരോട് സംഭാവന ചെയ്യാൻ ചാലഞ്ച് ചെയ്യുകയുമായിരുന്നു. #KeralaDonationChallenge എന്ന ഹാഷ്‌ടാഗോടെയാണ് സിദ്ധാർത്ഥ് ട്വിറ്ററിൽ‌ തന്റെ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

“I dare you. I beg of you! What do I have to do to make you read and share this? I did the #KeralaDonationChallenge It was awesome! Will you? Please? #KeralaFloods #SaveKerala @CMOKerala,” എന്നാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്.

ദേശീയതലത്തിൽ കേരളത്തിലെ വെള്ളപ്പൊക്കത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതിനെക്കുറിച്ചു സിദ്ധാർത്ഥ് ട്വീറ്റ് ചെയ്ത കത്തിൽ പറഞ്ഞു. 2015ലെ തമിഴ്നാട് വെള്ളപ്പൊക്കത്തിന് സമാനമാണ് ഈ അവഗണനയെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡൊണേഷൻ നടത്തിയതിനു ശേഷം മറ്റുള്ളവരെയും അതിനായി പ്രേരിപ്പിക്കാൻ സംഭാവന ചെയ്തതിന്റെ തെളിവ് പോസ്റ്റ് ചെയ്യണമെന്നും ചാലഞ്ച് വിജയിപ്പിക്കണമെന്നും സിദ്ധാര്‍ത്ഥ് അഭ്യർത്ഥിച്ചു.

ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ നേരിട്ട് രക്ഷാപ്രവർത്തനത്തിനിറങ്ങിയയാളാണ് സിദ്ധാർത്ഥ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍