UPDATES

സുരക്ഷാ സംവിധാനങ്ങളില്ലാതെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കൽ: തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരടക്കം ആറുപേർ മരിച്ചു

കൃഷ്ണമൂർത്തി എന്നയാൾ ടാങ്കിലേക്ക് വഴുതി വീണതോടെയാണ് കൂട്ടമരണത്തിനുള്ള വഴിയൊരുങ്ങിയത്.

തമിഴ്നാട്ടിലെ ശ്രീപെരുമ്പുതൂരിൽ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ആറുപേർ മരിച്ചു. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിയിലേർപ്പെട്ടവരാണ് മരിച്ചത്. ഇവരിൽ മൂന്നുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൃഷ്ണമൂർത്തി എന്നയാൾ ടാങ്കിലേക്ക് വഴുതി വീണതോടെയാണ് കൂട്ടമരണത്തിനുള്ള വഴിയൊരുങ്ങിയത്. ഇദ്ദേഹത്തെ രക്ഷിക്കാൻ മക്കൾ രണ്ടുപേർ (കാർത്തിക്, കണ്ണൻ) ശ്രമിക്കവെ ഇരുവരും ടാങ്കിലേക്ക് വീണു. ഇവരെ രക്ഷിക്കാൻ മറ്റ് മൂന്നു പേർ‌ ശ്രമിക്കവെ അവരും അപകടത്തിൽ പെട്ടുവെന്ന് പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

ശ്രീപെരുമ്പുതൂരിലെ വിനായക നഗറിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കക്കൂസിൽ ബ്ലോക്കുണ്ടായത് നീക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരെല്ലാം. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയായിരുന്നു ജോലി.

ഫയർ സേഫ്റ്റി വിഭാഗത്തിൽ നിന്നും ആളെത്തി വേണ്ട സുരക്ഷാ ക്രമീകരണങ്ങളോടെ ടാങ്കിലിറങ്ങിയാണ് മൃതദേഹം പുറത്തെത്തിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍