UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയാ വാര്യരുടെ കണ്ണിറുക്കലിന് കിട്ടിയ കവറേജ് പ്രളയക്കെടുതിക്ക് കിട്ടുന്നില്ല: ഗോസായി ‘ദേശീയ’ മാധ്യമങ്ങള്‍ക്കെതിരെ സോഷ്യൽ മീഡിയ

ദുൽഖർ സൽമാൻ, റസൂൽ പൂക്കുട്ടി, മമ്മൂട്ടി തുടങ്ങിയ പ്രമുഖർ ദേശീയ മാധ്യമങ്ങളുടെ അവഗണനയ്ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു.

‘ദേശീയ മാധ്യമ’ങ്ങളെന്ന ലേബൽ പേറുന്ന മുഖ്യധാരാ മാധ്യമങ്ങൾ കേരളത്തിലെ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാത്തതിൽ പ്രതിഷേധം കനക്കുന്നു. കേരളത്തിൽ നിന്നുള്ള പ്രിയാ വാര്യര്‍ ഒരു സിനിമയിൽ കണ്ണിറുക്കിക്കാണിച്ചത് വൈറലാക്കി മാറ്റുകയും ചർച്ച ചെയ്യുകയും ചെയ്ത ദേശീയമാധ്യമങ്ങൾ കേരളത്തിലെ മുഴുവന്‍ മനുഷ്യരെയും ദുരിതത്തിലാക്കിയ വെള്ളപ്പൊക്കക്കെടുതി റിപ്പോർട്ട് ചെയ്യാൻ തയ്യാറാകുന്നില്ലെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു.

സമാനമായ ആരോപണങ്ങളുന്നയിച്ച് നിരവധി പേരാണ് രംഗത്തു വരുന്നത്. തമിഴ് നടൻ സിദ്ധാർത്ഥും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. തമിഴ്നാട്ടിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും ദേശീയമാധ്യമങ്ങൾക്ക് അനക്കമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദുൽഖർ സൽമാനാണ് ദേശീയമാധ്യമങ്ങളുടെ പക്ഷപാതത്തെ പരാമർശിച്ച മറ്റൊരു താരം. ദേശീയമാധ്യമങ്ങൾ കുറച്ചുകൂടി ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ വെള്ളപ്പൊക്കക്കെടുതിക്കു നേരെ ദേശീയമാധ്യമങ്ങള്‍ തുടരുന്ന അവഗണനയെ ചൂണ്ടിക്കാട്ടി നടൻ മമ്മൂട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

റസൂൽ പൂക്കുട്ടിയാണ് ഉത്തരേന്ത്യൻ ഗോസായിമാരുടെ നിയന്ത്രണത്തിലുള്ള ദേശീയ മാധ്യമങ്ങൾക്കെതിരെ രംഗത്തു വന്ന മറ്റൊരാൾ. കേരളീയർ ഒറ്റയ്ക്ക് ഈ പ്രതിസന്ധിയെ നേരിടണമെന്നും റസൂൽ പൂക്കുട്ടി അഭ്യർത്ഥിച്ചു.

ദേശീയമാധ്യമം എന്നൊന്നില്ലെന്നും താൻ അവയെ NCR മാധ്യമങ്ങൾ (നാഷണൽ കാപ്പിറ്റൽ റീജ്യൺ) എന്നാണ് വിളിക്കുകയെന്നും മറ്റൊരാൾ ട്വീറ്റ് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍