UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹോട്ടലിൽ താമസിപ്പിക്കേണ്ടി വന്നതിന് എംഎൽഎമാരോട് ക്ഷമ ചോദിച്ച് സോണിയ; ‘ത്യാഗ’ത്തിന് പ്രതിഫലം കിട്ടും!

എംഎൽഎമാരുടെ ‘ത്യാഗം’ പാര്‍ട്ടി ഒരിക്കലും മറക്കില്ലെന്നും അവസരം വരുമമ്പോൾ അവർക്ക് അംഗീകാരം കിട്ടുമെന്നും സോണിയ വ്യക്തമാക്കി.

കർണാടകയിൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽമാരോട് ക്ഷമ ചോദിച്ച് യുപിഎ ചെയർപേഴ്സൻ സോണിയാ ഗാന്ധി. ഹോട്ടൽമുറികളിൽ താമസിപ്പിക്കേണ്ടി വന്നതിലാണ് ക്ഷമായാചന. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് സോണിയ വ്യക്തമാക്കി.

മെയ് 12ന് നടന്ന തെരഞ്ഞെടുപ്പിനു ശേഷം ആർക്കും കേവലഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ ബിജെപി ചാക്കുകളുമായി ഇറങ്ങിയത് തിരിച്ചറിഞ്ഞാണ് കോൺഗ്രസ്സും ജെഡിഎസ്സു തങ്ങളുടെ എംഎൽഎമാരെ ബെംഗളൂരുവിലും ഹൈദരാബാദിലുമുള്ള ഹോട്ടലുകളിൽ താമസിപ്പിച്ചത്.

വീടുകൾ വിട്ട് ഹോട്ടൽ മുറികളിൽ ചടഞ്ഞു കൂടേണ്ട സാഹചര്യമുണ്ടായതിൽ ദുഖമുണ്ടെന്ന് എംഎൽഎമാരോട് സോണിയ പറഞ്ഞു. ഐടി റെയ്ഡുകൾ നടത്തുമെന്നും മറ്റുമുള്ള ഭീഷണികളിലൂടെ എംഎൽഎമാരെ പിടികൂടാൻ ബിജെപി ശ്രമിച്ച സാഹചര്യത്തിലാണ് അങ്ങനെയൊരു നടപടിയെടുക്കേണ്ടി വന്നതെന്നും സോണിയ വ്യക്തമാക്കി.

ബിജെപി ഉണ്ടാക്കിയ ചതിക്കുഴികളിൽ വീഴാതിരുന്ന എംഎൽഎമാരെ സോണിയ അഭിനന്ദിച്ചു. എംഎൽഎമാരുടെ ‘ത്യാഗം’ പാര്‍ട്ടി ഒരിക്കലും മറക്കില്ലെന്നും അവസരം വരുമമ്പോൾ അവർക്ക് അംഗീകാരം കിട്ടുമെന്നും സോണിയ വ്യക്തമാക്കി.

ഇനി വരാനിരിക്കുന്ന സഖ്യകക്ഷി സർക്കാരിന്റെ സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും സോണിയ എംഎൽഎമാരോട് അഭ്യർത്ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍