UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മണ്ഡല, മകരവിളക്കു സീസണിൽ ശബരിമലയിൽ പ്രശ്നസാധ്യത’: ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്

മണ്ഡലകാലത്ത് കൂടുതൽ ഭക്തരെത്തുമെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.

ശബരിമലയിൽ മണ്ഡല, മകരവിളക്ക് സീസണിൽ പ്രശ്നസാധ്യതയുണ്ടെന്ന് സ്പെഷ്യൽ കമ്മീഷണർ എം മനോജ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതിഷേധക്കാരും ‘വിശ്വാസസംരക്ഷകരായ’ ഭക്തരും പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ തടയാനും ആക്രമിക്കാനും സാധ്യതയുണ്ട്. സീസണിൽ ജനം ഒവുകിയെത്തുമെന്നതിനാൽ പ്രക്ഷോഭത്തിനിടെ ആളുകൾ പരക്കം പായുന്ന നില വന്നാൽ ജീവാപായങ്ങൾക്കു വരെ കാരണമായേക്കാമെന്നും റിപ്പോർട്ട് പറയുന്നു.

ശബരിമലയിൽ വിശ്വാസസംരക്ഷകരെന്ന പേരിലെത്തിച്ചേർന്നവർ സ്ത്രീകളുടെ വയസ്സ് പരിശോധിക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തിച്ചിരുന്നു. അക്രമമുണ്ടാക്കിയവർക്കെതിരെ പൊലീസ് ഇതുവരെ പതിനാറ് കേസ്സുകളാണ് എടുത്തത്. രാഷ്ട്രീയസംഘടനകളാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ പ്രതിഷേധക്കാർ കൂടുതൽ കടുത്ത നടപടികളിലേക്ക് മണ്ഡലകാലത്ത് നീങ്ങാനിടയുണ്ടെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മണ്ഡലകാലത്ത് കൂടുതൽ ഭക്തരെത്തുമെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. പ്രശ്നമുണ്ടാക്കാൻ പദ്ധതിയുള്ള രാഷ്ട്രീയ സംഘടനകൾക്ക് കൂടുതൽ ആളുകളെ അക്രമത്തിന് ഇറക്കാനും സാധിക്കും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍