UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തെ പുനർ‌നിർമ്മിക്കൽ: പ്രത്യേക ലോട്ടറി വരുന്നു

പ്രളയദുരിതം കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ തോട്ടം തൊഴിലാളികള്‍ക്കും 15 കിലോ വീതം സൗജന്യ റേഷന്‍ അനുവദിക്കും.

പ്രളയത്തിലകപ്പെട്ട് സർവ്വനാശം സംഭവിച്ച കേരളത്തെ പുനർനിർമിക്കുന്ന പ്രവർത്തനങ്ങളിലേക്ക് ഫണ്ട് സ്വരൂപിക്കാൻ പ്രത്യേക ലോട്ടറി ഇറക്കാൻ ഇന്ന് നടന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാനാകാത്ത സാഹചര്യത്തിൽ സാധ്യമായ എല്ലാ വഴികളിലൂടെയും കെടുതിയെ സ്വയം നേരിടാനുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ തയ്യാറാക്കുന്നത്. അധിക വിഭവസമാഹരണത്തിനുളള നടപടികളുടെ ഭാഗമായി സംസ്ഥാന ജിഎസ്‌ടി തുകയ്ക്കു മേല്‍ 10 ശതമാനം സെസ് ചുമത്താന്‍ അനുവദിക്കണമെന്ന് ജിഎസ്‌ടി. കൗണ്‍സിലിനോട് ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതരസംസ്ഥാനങ്ങളും സന്നദ്ധസംഘടനകളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ഫണ്ടിനു പുറമെ നല്‍കുന്ന സാധനസാമഗ്രികള്‍ വ്യക്തമായ വ്യവസ്ഥയോടെ സ്വീകരിക്കാനും അവ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. തികയാത്ത സാധനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കും.

രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് എസ്.ഡി.എം.എയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നിവയിലെ അംഗങ്ങളെ പൊതുചടങ്ങില്‍ ആദരിക്കും.

പ്രളയദുരിതം കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ തോട്ടം തൊഴിലാളികള്‍ക്കും 15 കിലോ വീതം സൗജന്യ റേഷന്‍ അനുവദിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍