UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ കയറി ‘അശുദ്ധ’മാക്കി: അടച്ച് ശുദ്ധം വരുത്തി

ഞായറാഴ്ച വൈകീട്ട് നടക്കേണ്ട എഴുന്നള്ളത്ത് നിർത്തി വെക്കുകയുണ്ടായി, പിന്നീട് ക്ഷേത്രനട അടച്ചു.

‘അഹിന്ദുക്കൾ’ കയറിയെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രം അടച്ച് ശുദ്ധിക്രിയ കൾ നടത്തി. അൽപശി ഉത്സവം നടക്കുന്ന ക്ഷേത്രത്തിൽ കഴിഞ്ഞദിവസം നടക്കേണ്ടിയിരുന്ന ഉത്സവശ്രീബലി തന്ത്രിയുടെ നിർദ്ദേശപ്രകാരം നിർത്തിവെച്ചു. ‘പരിഹാരപൂജ’കൾക്കു ശേഷം മറ്റ് ചടങ്ങുകൾ നടക്കുമെന്ന് അധികൃതർ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ക്ഷേത്രം അധികൃതർ അഹിന്ദുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. മറ്റു മതസ്ഥരുടേതു പോലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ കൂട്ടത്തിലുണ്ടായിരുന്നതാണ് കണ്ടെത്തൽ. പിന്നീട് ഇവർ വേഷം മാറി അകത്തു കടന്നതായും പൊലീസ് പറയുന്നു. അഹിന്ദുക്കൾക്ക് ഇതുവരെ പ്രവേശനം നൽകിയിട്ടില്ലാത്ത ക്ഷേത്രമാണിത്.

ഞായറാഴ്ച വൈകീട്ട് നടക്കേണ്ട എഴുന്നള്ളത്ത് നിർത്തി വെക്കുകയുണ്ടായി, പിന്നീട് ക്ഷേത്രനട അടച്ചു.

ശുദ്ധീകരണക്രിയ

ഹിന്ദുമതത്തിൽ പെട്ടവരല്ലാത്തവർ ക്ഷേത്രമതിലകത്ത് കടന്നാൽ ശുദ്ധീകരണക്രിയ നടത്തണമെന്നാണ് ആചാരം. മുൻകാലങ്ങളിൽ അയിത്തജാതിക്കാർ കടന്നാലും (കാവുതീണ്ടൽ) ഇതേ ക്രിയകൾ ചെയ്തിരുന്നു. നിലവിൽ ഈ ക്രിയകൾ നടക്കുന്നത് അഹിന്ദുക്കൾ പ്രവേശിച്ചാലാണ്. കാവുതീണ്ടലിന് അടിച്ചുതളിയുള്ള ക്ഷേത്രങ്ങൾ ഇപ്പോഴും ചിലതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍