UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയാനന്തരം പ്രകൃതിയിൽ അനുഭവപ്പെടുന്ന അസാധാരണ പ്രതിഭാസങ്ങൾ പഠിക്കാൻ സമിതി

പ്രതിഭാസങ്ങളെ ശാസ്ത്രീയമായി വിലയിരുത്താനും പ്രതിരോധ, പരിഹാര മാർഗങ്ങൾ നിര്‍ദ്ദേശിക്കാനും സംസ്ഥാന പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തി.

കേരളത്തിൽ പ്രളയത്തിനു ശേഷം പ്രകൃതിയിൽ സംഭവിക്കുന്ന അസാധാരണ പ്രതിഭാസങ്ങൾ പഠനവിധേയമാക്കും. ഇതിനായി സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിഭാസങ്ങളെ ശാസ്ത്രീയമായി വിലയിരുത്താനും പ്രതിരോധ, പരിഹാര മാർഗങ്ങൾ നിര്‍ദ്ദേശിക്കാനും സംസ്ഥാന പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ജൈവവൈവിധ്യ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനമുണ്ട്. ഇതിനായി ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് എന്നീ സ്ഥാപനങ്ങളെയാണ് ഇതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ജലാശയങ്ങളിലും കിണറുകളിലും ക്രമാതീതമായി വെള്ളം താഴുന്ന പ്രതിഭാസം പഠനവിധേയമാക്കാൻ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് മാനേജ്മെന്റിനെ ചുമതലപ്പെടുത്തി. റോഡുകൾ, പാലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുക നാഷണൽ ട്രാൻസ്പോർടേഷൻ പ്ലാനിങ് ആൻഡ് റിസോഴ്സസ് മാനേജ്മെന്റിനെയാണ് ചുമതലപ്പെടുത്തിയത്. ജൈവവൈവിധ്യ മേഖലകളിൽ പരിസ്ഥിതിഘടനയിലുണ്ടായ വ്യത്യാസങ്ങൾ ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങൾ പഠിക്കാൻ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍