UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാട്സാപ്പിലൂടെ ‘തട്ടിക്കൊണ്ടുപോകൽ’ ഭീതി പടരുന്നു; ആശുപത്രിയിൽ കുട്ടികൾക്കും അമ്മമാർക്കും ഇലക്ട്രോണിക് ടാഗ് നൽകാൻ തീരുമാനം

വാട്സാപ്പിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ പരത്തിയ ഭീതി ഇപ്പോഴും സംസ്ഥാനത്ത് നിലനിൽക്കുയാണ്.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ സംസ്ഥാനത്ത് വ്യാപകമായി ഇറങ്ങിയിട്ടുണ്ടെന്ന വാട്സാപ്പ് പ്രചാരണങ്ങള്‍ക്കു പിന്നാലെ ‘മുൻകരുതൽ’ നടപടിയെടുത്ത് തമിഴ്നാട് സർക്കാർ. ചെന്നൈ എഗ്മോറിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കൈകളിൽ പ്രത്യേക ഇലക്ട്രോണിക് ടാഗ് ഘടിപ്പിക്കാൻ തീരുമാനമായി. അമ്മയും കുഞ്ഞും ഒരു നിശ്ചിത ദൂരത്തേക്ക് വേർപെട്ടാൽ ഈ ടാഗ് ശബ്ദിക്കും.

അതെസമയം വാട്സാപ്പിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ പരത്തിയ ഭീതി ഇപ്പോഴും സംസ്ഥാനത്ത് നിലനിൽക്കുയാണ്. ആശുപത്രിയിലും സമാനമായ ഭീതി പടർന്നതോടെയാണ് അധികൃതർ ഇത്തരമൊരു സംവിധാനം കൊണ്ടുവരാൻ തീരുമാനമെടുത്തത്.

വാട്സാപ്പിലൂടെ വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയിട്ടുണ്ട്. തിരുവണ്ണാമലൈയിൽ ഒരാളുടെ മരണത്തിനിടയാക്കിയ വാട്സാപ്പ് പ്രചാരണത്തിനു പിന്നിൽ പ്രവർത്തിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്ഷേത്രദർശനത്തിനു പോകുകയായിരുന്ന ഒരു കുടുംബത്തെ കാറിൽ നിന്ന് വലിച്ചിറക്കി ഇരുന്നൂറോളം പേർ വരുന്ന ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു. ഈ മർദ്ദനത്തിൽ ഒരു 95കാരി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങൾക്കു ശേഷം മലയാളികൾ അടക്കമുള്ള ഇതര സംസ്ഥാനക്കാർ ഭീതിയോടെയാണ് കഴിയുന്നത്. പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് പോകാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. മാസങ്ങൾക്കു മുമ്പ് കേരളത്തിലും സമാനമായ പ്രചാരണം നടന്നിരുന്നു. ശക്തമായ പൊലീസ് ഇടപെടലും മാധ്യമങ്ങളുടെ പ്രയത്നവും വഴിയാണ് വ്യാജ പ്രചാരണങ്ങൾക്ക് അവസാനമായത്.

ജനാധിപത്യത്തെ വികൃതമാക്കുകയാണ് വാട്സപ് ഭ്രമം; കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഉദാഹരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍