UPDATES

ട്രെന്‍ഡിങ്ങ്

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാടിന്റെ ഭീഷണി; കേരളം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നെന്ന് ആരോപണം

മുല്ലപ്പെരിയാറിലെ വെള്ളം തുറന്നു വിട്ടതു കൊണ്ടല്ല പ്രളയമുണ്ടായതെന്ന് എടപ്പാടി പറഞ്ഞു. കനത്ത മഴ കാരണം കേരളത്തിലെ ഡാമുകളെല്ലാം നിറഞ്ഞിരുന്നു. ഇതാണ് പ്രളയത്തിന് കാരണമായത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഭീഷണി. ഇതിനുള്ള നിർമാണ പ്രവർത്തനങ്ങൾ തമിഴ്നാട് ആരംഭിച്ചിട്ടുണ്ടെന്ന് പളനിസ്വാമി പറഞ്ഞു. ഇതിന് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളതായും എടപ്പാടി അവകാശപ്പെട്ടു.

മുല്ലപ്പെരിയാറിലെ വെള്ളം തുറന്നു വിട്ടതു കൊണ്ടല്ല പ്രളയമുണ്ടായതെന്ന് എടപ്പാടി പറഞ്ഞു. കനത്ത മഴ കാരണം കേരളത്തിലെ ഡാമുകളെല്ലാം നിറഞ്ഞിരുന്നു. ഇതാണ് പ്രളയത്തിന് കാരണമായത്.

136 അടിയിൽ വെള്ളം നിൽക്കുമ്പോൾ ഡാം അൽപാൽപം തുറന്നു വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തെഴുതുകയും ചെയ്തു. എന്നാൽ വെള്ളം 142 അടിയിലെത്തിച്ച് ഡാമിന് ബലമുണ്ടെന്ന് കാണിക്കാനുള്ള ശ്രമത്തിലായിരുന്നു തമിഴ്നാട്. പതിനായിരങ്ങളുടെ ജീവൻ വെച്ചുള്ള ഈ കളി അപകടകരമാണെന്ന കേരളത്തിന്റെ വാദം വിലപ്പോകുകയുണ്ടായില്ല.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ, ജലനിരപ്പ് ഏതുവിധേനയും 152 അടിയാക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഇത് ഡാം മേൽനോട്ടസമിതി അംഗീകരിക്കുന്നില്ല.

അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഡിജിറ്റൽ വാട്ടർ ലെവൽ റെക്കോർഡറിൽ നിന്ന് കേരളത്തിലെ ഉദ്യോഗസ്ഥർ ശേഖരിക്കുന്നത് തമിഴ്നാട് തടഞ്ഞിരുന്നു. മീറ്റർ ഇരിക്കുന്ന മുറി പൂട്ടി തമിഴ്നാട് ഉദ്യോഗസ്ഥർ സ്ഥലം വിടുകയായിരുന്നു.

മേൽനോട്ട സമിതിക്കും കേന്ദ്ര ജല കമ്മീഷനും വൃഷ്ടിപ്രദേശത്തെ മഴയുടെ സാധ്യത ബോധ്യപ്പെട്ടിരിക്കാമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. വിള്ളലുകൾ അടച്ച് ജലനിരപ്പ് 152 അടിയാക്കാൻ തമിഴ്നാടും ശ്രമം നടത്തുകയാണ്. മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായാൽ അണക്കെട്ട് അപകടത്തിലാകുമെന്ന് ഡൽഹി ഐഐടിയിലെ വിദഗ്ധരുടെ റിപ്പോർട്ടുണ്ട്.

അതെസമയം അണക്കെട്ടിന്റെ ചോർച്ച മറയ്ക്കാനുള്ള തമിഴ്നാടിന്റെ ശ്രമങ്ങൾക്ക് താൽക്കാലികമായ തിരിച്ചടിയുണ്ടായതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വെള്ളം തുറന്നുവിട്ടപ്പോൾ അണക്കെട്ടിലേക്കുള്ള റോ‍ഡിലെ പാലം തകർന്നിരുന്നു. ഈ പാലത്തിലേക്കാണ് വിള്ളലുകൾ അടയ്ക്കാനുള്ള സിമന്റും മണലും കൊണ്ടുപോയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍