UPDATES

‘എന്തിനാണ് സ്ത്രീ ആക്ടിവിസ്റ്റുകൾ ശബരിമലയിൽ കയറുന്നതെന്ന് മനസ്സിലാകുന്നില്ല’: തസ്ലീമ നസ്രീൻ

ആക്ടിവിസ്റ്റുകൾ ഗ്രാമങ്ങളിലേക്ക് പോകണമെന്ന് അവർ ആവശ്യപ്പെട്ടു.

എന്തിനാണ് സ്ത്രീ ആക്ടിവിസ്റ്റുകൾ ശബരിമലയിൽ കയറാൻ ഇത്രയും തിരക്കുകൂട്ടുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമാ നസ്രീൻ. ട്വിറ്ററിലൂടെയാണ് തസ്ലീമ തന്റെ അഭിപ്രായം പങ്കുവെച്ചത്.

ശബരിമലയിൽ കയറാൻ ശ്രമിക്കുന്നതിനു പകരം ആക്ടിവിസ്റ്റുകൾ ഗ്രാമങ്ങളിലേക്ക് പോകണമെന്ന് അവർ ആവശ്യപ്പെട്ടു. സ്ത്രീകൾ പീഡനത്തെയും ബലാൽസംഗത്തെയും വെറുപ്പിനെയുമെല്ലാം നേരിടുന്നത് അവിടെയാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നിഷേധിക്കപ്പെടുന്ന ഗ്രാമങ്ങളും രാജ്യത്തുണ്ട്. ഒരു ജോലി ചെയ്യാനോ ചെയ്യുന്ന ജോലിക്ക് തുല്യവരുമാനം കിട്ടാനോ വഴിയില്ലാത്ത സ്ത്രീകളുണ്ടെന്നും തസ്ലീമ ചൂണ്ടിക്കാട്ടി.

ആക്ടിവിസ്റ്റായ തൃപ്തി ദേശായി ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കാൻ കേരളത്തിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തസ്ലീമ നസ്രീന്റെ പ്രസ്താവന. തൃപ്തി ദേശായിയെ ശബരിമലയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടെടുത്ത് വിമാനത്താവളത്തിനു പുറത്ത് ബിജെപി പ്രവർത്തകർ പ്രക്ഷോഭം നടത്തുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍