UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഖാക്കളെ നന്ദി, റെഡ് സല്യൂട്ട്; അഭിവാദ്യം അര്‍പ്പിച്ച് രാകേഷ് സിംഘ

തിയോഗിലെ ജനങ്ങളെ നിങ്ങള്‍ക്ക് പ്രത്യേക നന്ദി

ഹിമാചല്‍ പ്രദേശിലെ തിയോഗ് മണ്ഡലത്തില്‍ നിന്നുള്ള വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രാകേഷ് സിംഘ. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് രാകേഷ് അഭിവാദ്യം അര്‍പ്പിച്ചിരിക്കുന്നത്. എല്ലാ സഖാക്കള്‍ക്കും നന്ദി, പിന്തുണച്ചവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. പ്രത്യേകിച്ച് തിയോഗിലെ ജനങ്ങള്‍ക്ക്…റെഡ് സല്യൂട്ട്; രാകേഷ് കുറിച്ചു.

ഇത് രണ്ടാം തവണയാണ് രാകേഷ് സിംഘ നിയമസഭയിലെത്തുന്നത്. 1993ല്‍ ഷിംല മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. തിയോഗ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാകേഷ് വര്‍മയെ തോല്‍പ്പിച്ചാണ് രാകേഷ് രണ്ടാം വിജയം സ്വന്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായിരുന്നു തിയോഗി. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സംസ്ഥാനത്തെ സിഐടിയുവിന്റെ പ്രധാന നേതാവാണ് രാകേഷ് സിംഘ. കിന്നോറില്‍ ജെപി തമ്പനിയുടെ വാംഗ്തൂ കര്‍ചം ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളി സമരത്തിനിടെ രാകേഷ് സിംഘക്കെതിരായുണ്ടായ അക്രമം വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. രാകേഷ് സിംഘയും ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ സഞ്ജയ് ചൗഹാനുമടക്കം 30 സ്ഥാനാര്‍ഥികളാണ് ഇത്തവണ സിപിഎമ്മിനുണ്ടായിരുന്നത്. നേരത്തെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ ജയം ശ്രദ്ധേയമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍