UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്ന് എംഎൽഎ ഹോസ്റ്റലിൽ സംഭവിച്ചത്: ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയുടെ വെളിപ്പെടുത്തൽ

സഹോദരനെപ്പോലെ കരുതിയയാൾ ഇങ്ങനെ പെരുമാറിയപ്പോൾ തകർന്നു പോയെന്ന് യുവതി പറയുന്നു.

വിശ്വസിച്ച സഹപ്രവർത്തകനിൽ നിന്നുണ്ടായ പ്രതീക്ഷിക്കാത്ത ഇടപെടൽ ഡിവൈഎഫ്ഐ പ്രവര്‍ത്തക കൂടിയായ യുവതി വിവരിക്കുന്നു. മെഡിക്കൽ പ്രവേശനത്തിന് ശ്രമിച്ചു കൊണ്ടിരിക്കെ തിരുവനന്തപുരത്തുള്ള കോച്ചിങ് സെന്ററിൽ പഠനത്തിനെത്തിയതാണ് യുവതി. എംഎൽഎയുടെ പിഎയുടെ മകൾ പഠിക്കുന്ന കോച്ചിങ് സെന്ററില്‍ പോകാനായിരുന്നു തീരുമാനം. ഇതിനായി എംഎൽഎ ഹോസ്റ്റലിൽ തങ്ങി. ബാലസംഘത്തിൽ പ്രവർത്തിക്കുന്ന കാലം മുതലേ അറിയുന്ന ജീവൻലാൽ ആണ് സഹായത്തിനുണ്ടായിരുന്നത്. അയാൾക്ക് ഏതോ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പോകേണ്ടതുണ്ടെന്ന് പറഞ്ഞാണ് കൂടെ വന്നത്.

ജൂലൈ 9നാണ് എംഎൽഎ ഹോസ്റ്റലിലെത്തിയത്. അന്നും അതിന്റെ പിറ്റേന്നും അവിടെ തങ്ങി. 11ന് തിരികെ പോരാൻ ബാഗെടുക്കുമ്പോൾ ജീവൻലാൽ മുറിയിൽ കടന്നുവന്ന് ഉള്ളിൽ നിന്ന് വാതിൽ പൂട്ടി. കിടക്കയിൽ തള്ളിയിടാൻ ശ്രമിച്ചു. ഓടിമാറാൻ ശ്രമിച്ചപ്പോൾ വായ് പൊത്തിപ്പിടിച്ചു. തുടർന്ന് അയാൾ കരയാനും മാപ്പു പറയാനും തുടങ്ങിയെന്നും യുവതി വ്യക്തമാക്കി.

സഹോദരനെപ്പോലെ കരുതിയയാൾ ഇങ്ങനെ പെരുമാറിയപ്പോൾ തകർന്നു പോയെന്ന് യുവതി പറയുന്നു. ജീവൻലാലിൽ നിന്ന് ഡിവൈഎഫ്ഐയിലെ മറ്റൊരു പെൺകുട്ടിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് താൻ അറിഞ്ഞതായും യുവതി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സംഭവം പുറത്തു പറയാതിരിക്കാന്‍ പാർട്ടി തലത്തിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടായെന്നും യുവതി ആരോപിക്കുന്നു. പാർട്ടിക്കുള്ളിൽ പറഞ്ഞുതീർക്കാമെന്നു തന്നെയാണ് ആദ്യം തങ്ങൾ കരുതിയത്. എന്നാൽ, ‘അയാൾ രേഖാമൂലം പരാതിയൊന്നും തന്നിട്ടില്ലല്ലോ’യെന്ന് പാർട്ടിയിലുള്ള ജീവൻലാലിന്റെ ഒരു ബന്ധു മറ്റൊരാളോട് പറഞ്ഞപ്പോൾ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.

ജീവൻലാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നാണ് തങ്ങളോട് പാർട്ടി പറഞ്ഞതെങ്കിലും അയാളെ പിന്നീട് പല പരിപാടികളിലും കാണാൻ തുടങ്ങി. ഇതോടെ നിയമപരമായി നീങ്ങാൻ തന്നെ തീരുമാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍