UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൂത്തുക്കുടി ആശുപത്രിയിലും പൊലീസ് ആക്രമണം; നിരോധനാജ്ഞ മെയ് 25 വരെ

മദ്രാസ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച അരുണാ ജഗദീശന് അന്വേഷണച്ചുമതല നൽകിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു.

തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിയുടെ മുമ്പിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കു നേരെ വീണ്ടും പോലീസ് ആക്രമണം. തൂത്തുക്കുടി ജനറൽ ആശുപത്രിക്കു മുമ്പിലാണ് സംഘർഷമുണ്ടായത്. ഇതിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറാവാഞ്ഞതാണ് പ്രശ്നങ്ങൾക്കു കാരണമായത്.

അതെസമയം, സ്റ്റെർലൈറ്റ് കമ്പനിയുടെ പുതിയ പ്ലാന്റിന്റെ നിർമാണപ്രവർത്തനം നിറുത്തി വെക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സെപ്തംബർ മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

ഒരു റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താന്‍ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച അരുണാ ജഗദീശന് അന്വേഷണച്ചുമതല നൽകിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു.

തൂത്തുക്കുടിയിലെ വെടിവെപ്പ് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ തമിഴ്നാട് സർക്കാരിന് നോട്ടീസയച്ചിട്ടുണ്ട്.

പൊലീസ് വെടിവെപ്പിനെ അമ്മാ മക്കൾ മുന്നേറ്റ കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ അപരിഷ്കൃതമെന്ന് വിശേഷിപ്പിച്ചു. ട്രിച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ദിനകരൻ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

വെടിവെപ്പിൽ പരിക്കേറ്റവരിൽ അധികം പേരും പ്രവേശിക്കപ്പെട്ടിരിക്കുന്നത് തൂത്തുക്കുടി എംഇടി ആശുപത്രിയിലാണ്. തിരുനെൽവേലി മെഡിക്കൽ കോളജിലേക്ക് കുറച്ചുപേരെ മാറ്റിയിട്ടുണ്ട്. ആകെ 17 സർജറികൾ നടന്നിട്ടുണ്ട് ഇതുവരെ.

സ്ഥലത്ത് നിലവിലുള്ള നിരോധനാജ്ഞ മെയ് 25 വരെ നീട്ടിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും അടച്ചിടാനും ഉത്തരവുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍