UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി മന്ത്രിസഭയുടെ ആയിരം ദിവസം; ആയിരം വികസനപദ്ധതികൾ; മൂന്നു ദിവസത്തെ ആഘോഷം

മന്ത്രിസഭ ആയിരം ദിവസം പൂർത്തിയാക്കുന്നത് ആഘോഷമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മൂന്നു ദിവസത്തെ ആഘോഷപരിപാടികൾ ന‍ടക്കും. പുതിയ ആയിരം വികസന പദ്ധതികളുടെ ഉദ്ഘാടനം ഈ ദിവസങ്ങളിൽ നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പ് പറഞ്ഞു.

ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും പരിപാടികള്‍. ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലയിലും ഒരാഴ്ചത്തെ പ്രദര്‍ശനവും വികസന സെമിനാര്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.

എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ പരിപാടികളുണ്ടാകും. പുതിയ പദ്ധതികളുടെയും പൂര്‍ത്തീകരിച്ച പദ്ധതികളുടെയും ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും.

വിവിധ ജില്ലകളിൽ മന്ത്രിമാരുടെ മേൽനോട്ടത്തിലാണ് പരിപാടികൾ നടക്കുക: തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം – ജെ. മേഴ്സിക്കുട്ടിയമ്മ, ആലപ്പുഴ – ജി. സുധാകരന്‍, പത്തനംതിട്ട – അഡ്വ. കെ. രാജു, കോട്ടയം – പി. തിലോത്തമന്‍, ഇടുക്കി – എം.എം. മണി, എറണാകുളം – എ.സി. മൊയ്തീന്‍, തൃശ്ശൂര്‍ – വി.എസ്. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, പാലക്കാട് – എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, മലപ്പുറം – കെ.ടി. ജലീല്‍, കോഴിക്കോട് – എ.കെ. ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍, വയനാട് – കെ.കെ. ശൈലജ ടീച്ചര്‍, കണ്ണൂര്‍ – ഇ.പി. ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കാസര്‍കോട് – ഇ. ചന്ദ്രശേഖരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍