UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉഴവൂര്‍ വിജയനെതിരേയുള്ള കൊലവിളി; മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തല്‍

എന്‍സിപി സംസ്ഥന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിയാണ് ഉഴവൂരിനെ വിളിച്ച് ഭീഷണി മുഴക്കിയത്

അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെതിരേ കൊലവിള ഭീഷണി മുഴക്കിയ സംഭവം മുഖ്യമന്ത്രി അറിഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരി ഫോണിലൂടെ ഉഴവൂരിനെതിരേ അസഭ്യവര്‍ഷം നടത്തിയതും ഭീഷണിപ്പെടുത്തിയതുമായ സംഭവം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നതായി പറയുന്നത് കായംകുളത്തെ വ്യവസായിയായ നൗഷാദ് ഖാന്‍ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലാണ്. ഈ വിവരം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജനെയും അറിയിച്ചിരുന്നതായി എന്‍വൈസി നേതാവ് മുജീബ് റഹ്മാനും വെളിപ്പെടുത്തുന്നുണ്ട്. സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണ്‍ വിളിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതു തന്റെ ശബ്ദമല്ലെന്നായിരുന്നു സുള്‍ഫിക്കര്‍ മയൂരി പറഞ്ഞത്.

കായംകുളത്തെ ഒരു വ്യവസായിയുടെ വീടിന്റെ കേറിതാമസത്തിനു പങ്കെടുത്തതിന്റെ പേരിലായിരുന്നു സുള്‍ഫിക്കര്‍ മയൂരിയുടെ ഭീഷണിയെന്നും ഈ ഫോണ്‍ കോള്‍ വന്നത്തതിനു പിന്നാലെ ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയെന്നും അദ്ദേഹത്തിന്റെ മരണത്തിേേലക്ക് നയിച്ച കാരണവും ഇതായിരുന്നുവെന്നും അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന സതീഷ് കല്ലക്കോട് വെളിപ്പെടുത്തിയിരുന്നു. എന്‍സിപിയുടെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുള്‍ഫിക്കര്‍ ഇതിനനു പിന്നാലെയാണ് വിജയനെ വിളിച്ചത. അടി കൊടുക്കുും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല എന്നിങ്ങനെയായിരുന്നു ഫോണ്‍സംഭാഷണം.

എന്നാല്‍ ശബ്ദരേഖയില്‍ ഉള്ളത് തന്റെ ശബ്ദമല്ലെന്നും വിജയനെതിരേ കൊലവിളി നടത്തിയത് മുജീബ് റഹ്മാന്‍ അല്ലെന്നു തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മയൂരി പറഞ്ഞിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയത് സുള്‍ഫിക്കര്‍ മയൂരി തന്നെയാണെന്നും വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നുമായിരുന്നു മുജീബ് റഹ്മാന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍