UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടവുകളൊന്നും ഫലിക്കാതായതോടെ ആർഎസ്എസ്സിന് സമനില തെറ്റി; ഏതുവിധേയനയും കലാപം സൃഷ്ടിക്കാൻ ശ്രമം: തോമസ് ഐസക്

കേരളത്തിൽ ഏതു വിധേയനയും കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ മകൻ ജൂലിയസ് നികാതിനെയും ഭാര്യയും ഏഷ്യാനെറ്റ് റിപ്പോർട്ടറുമായ സാനിയ മനോമിയെയും ആക്രമിച്ച നടപടിയെന്നും മന്ത്രി തോമസ് ഐസക്. ഇവരെ പിന്തുടർന്ന് ആക്രമിച്ചത് പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തോമസ് ഐസക് പറഞ്ഞു.

ആദ്യത്തെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ കുറ്റ്യാടി താലൂക്കാശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റുമ്പോഴാണ് രണ്ടാമത്തെ ആക്രമണമുണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അടവുകളൊന്നും ഫലിക്കാതായ ആർഎസ്എസിന് സമനില തെറ്റിയെന്നാണ് ഈ അക്രമം തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിൽ ഏതുവിധേനെയും കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസ് പ്രകോപനത്തിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാറ്ററുടെ മകൻ ജൂലിയസ് നികിതാസിനും ഭാര്യയും ഏഷ്യാനെറ്റ് റിപ്പോർട്ടറുമായ സാനിയോ മനോമിക്കും നേരെ തുടർച്ചയായി നടത്തിയ ആക്രമണം. ആദ്യത്തെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേയ്ക്കു മാറ്റുമ്പോഴാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്.

ആദ്യം ആക്രമിച്ചു പരിക്കേൽപ്പിക്കുക. വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകുമ്പോൾ പിന്തുടർന്നു വേട്ടയാടുക. ഇതാണ് ജൂലിയസിനും സാനിയോ മനോമിയ്ക്കും നേരെ ഉണ്ടായത്. ഏതു വിധേനെയും കലാപമുണ്ടാക്കാനുള്ള കടുത്ത പ്രകോപനമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.

കോഴിക്കോട് ഗവണ്മെന്റ് ആശുപത്രിയിൽ കഴിയുന്ന സഹോദന്റെ ഭാര്യയ്ക്ക് മരുന്നും ഭക്ഷണവുമായി പോകുമ്പോഴാണ്‌ കുറ്റിയാടിയിൽ വച്ച്‌ വണ്ടി തടഞ്ഞു നിർത്തി ഇവരെ ആർഎസ്എസുകാർ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ജൂലിയസ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

അടവുകളൊന്നും ഫലിക്കാതായ ആർഎസ്എസിന് സമനില തെറ്റിയെന്നാണ് ഈ അക്രമം തെളിയിക്കുന്നത്. അയ്യപ്പസന്നിധിയിലടക്കം കലാപമുണ്ടാക്കാൻ പ്രകോപനത്തിന്റെ എല്ലാ വഴികളും അവർ പരീക്ഷിച്ചിരുന്നു. എന്നാൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പദ്ധതികൾ നടക്കാതെ പോയത്.

പൊതുസമൂഹം ഏറെ ജാഗ്രത പുലർത്തേണ്ട സമയമാണിത്. പൊതുതിരഞ്ഞെടുപ്പിനു മുമ്പ് ഏതുവിധേനെയും ഒരു കലാപം സൃഷ്ടിക്കാൻ ശ്രമമുണ്ടാകും. ഇതുവരെ അടവുകളൊന്നും ഫലിക്കാത്തത് ആർഎസ്എസിനെ വല്ലാതെ പ്രകോപിതരാക്കിയിട്ടുണ്ട്. മതനിരപേക്ഷ ശക്തികൾ ഏറെ കരുതലോടെയിരിക്കേണ്ട സന്ദർഭമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍