UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെട്രോൾ വില ചരിത്രം സൃഷ്ടിക്കുന്നു; കേരളത്തിലെ ഇന്നത്തെ വിലനിലവാരം

കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള ആറുദിവസവും വൻതോതിലാണ് ഇന്ധനവില കൂടിക്കൊണ്ടിരിക്കുന്നത്.

രാജ്യത്ത് പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. തിരുവനന്തപുരത്തെ നിരക്ക് പ്രകാരം പെട്രോൾ വില ലിറ്ററിന് 80.01 രൂപയാണ്. കർണാടക തെരഞ്ഞെടുപ്പു പ്രമാണിച്ച് രണ്ടാഴ്ചയോളം ഇന്ധനവിലയിൽ മാറ്റം വന്നിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വൻതോതിലാണ് വില കൂട്ടിക്കൊണ്ടിരിക്കുന്നത്.

ഡീസലിന് 73.06 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇന്നു മാത്രം 32 പൈസ കൂടി. പെട്രോളിനാകട്ടെ 24 പൈസയാണ് ഇന്ന് കൂടിയത്.

കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള ആറുദിവസവും വൻതോതിലാണ് ഇന്ധനവില കൂടിക്കൊണ്ടിരിക്കുന്നത്.

ക്രൂഡ് ഓയിൽ വില വർധിച്ചുവെന്നാണ് ഇന്ധനവിലക്കയറ്റത്തിന്റെ പ്രധാന കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്. രൂപയ്ക്കുണ്ടായ ഇടിവാണ് മറ്റൊരു കാരണം. എന്നാൽ വില താഴ്ന്നു നിന്നപ്പോൾ ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിരുന്നില്ല. ഇന്ധനങ്ങളിൽ വൻതോതിൽ നികുതി ചുമത്തുന്ന കേന്ദ്ര സർക്കാർ അവയിൽ ഇളവ് വരുത്താൻ തയ്യാറല്ല. സംസ്ഥാന സർക്കാരുകൾ ഇളവ് വരുത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. എന്നാൽ തങ്ങളുടെ പ്രധാന വരുമാനമാർഗമാണ് ഇന്ധനനികുതിയിൽ കൈവെക്കാൻ സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല. കൂടാതെ എണ്ണവിലയുടെ കാര്യത്തിൽ നയപരമായ തീരുമാനമെടുക്കാൻ കഴിയാത്ത തങ്ങൾക്കു മേൽ കേന്ദ്രനയങ്ങളുടെ ഭാഗമായി വരുന്ന കെടുതികൾ കെട്ടിവെക്കുകയാണ് കേന്ദ്ര സർക്കാരെന്ന് സംസ്ഥാനങ്ങൾ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍