UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃപ്തി ദേശായി വെള്ളിയാഴ്ച എത്തും; ശനിയാഴ്ച മലകയറാൻ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

കഴിഞ്ഞ ജനുവരിയിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന പ്രഖ്യാപനവുമായി ഇവർ രംഗത്തെത്തിയിരുന്നു.

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല സന്ദർശനത്തിനെത്തുന്നു. വെള്ളിയാഴ്ചയാണ് ഇവരെത്തുക. കൂടെ ആറ് യുവതികൾ കൂടിയുണ്ടാകും. വൃശ്ചികം ഒന്നിന് (ശനിയാഴ്ച) തനിക്കും കൂട്ടർക്കും ദർശനത്തിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്തയച്ചു.

തൃപ്തിദേശായിയെ കൂടാതെ മനീഷ രാഹുൽ തിലേകർ (42), മീനാക്ഷി രാമചന്ദ്ര ഷിൻഡേ (46), സ്വാതി കിഷന്റാവു വട്ടംവർ (44), സവിത ജഗന്നാഥ് റാവത്ത് (29), സംഗീത (മാധുരി) (42), ലക്ഷ്മി ഭാനുദാസ് മൊഹിതെ (43) എന്നിവരും ദർശനത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി, കേരള ഡി.ജി.പി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, പൂനൈ സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്കും അയച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന പ്രഖ്യാപനവുമായി ഇവർ രംഗത്തെത്തിയിരുന്നു. ഇവരെ തടയാൻ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളും തയ്യാറായി വരികയുണ്ടായി.

ശനി ശിങ്ഗ്നാപൂർ ക്ഷേത്രം, ഹാജി അലി ദർഗ്ഗ, മഹാലക്ഷ്മി ക്ഷേത്രം, ത്രിംബകേശ്വർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ളയാളാണ് തൃപ്തി ദേശായി. ഇവർ ഭൂമാതാ ബ്രിഗേഡ് എന്ന സംഘടന രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ശനി ശിങ്ഗ്നാപൂർ ക്ഷേത്രത്തിൽ ശ്രീകോവിലിനുള്ളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ടുള്ള സമരമായിരുന്നു. ദീര്‍ഘമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി ഇവിടെ സ്ത്രീപ്രവേശനം അനുവദിച്ചു. മഹാരാഷ്ട്ര സർക്കാർ ഈ വിധി നടപ്പാക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍