UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹൻലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഒ രാജഗോപാൽ

നടൻ മോഹൻലാലിനെ മത്സരിപ്പിക്കാൻ ബിജെപി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതായി ബിജെപി നേതാവും എംഎൽഎയുമായ ഒ രാജഗോപാൽ. പൊതുകാര്യങ്ങളിൽ താൽപര്യമുള്ളയാളാണ് മോഹൻലാലെന്നും തിരുവനന്തപുരം സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് തങ്ങളുടെ നേതാക്കൾ ലാലിനെ സമീപിച്ചിരുന്നെന്നും രാജഗോപാൽ പറഞ്ഞു. മോഹൻലാലിന് അനുഭാവപൂർണമായ നിലപാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

അതെസമയം തനിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും അറിയുന്ന പണി ചെയ്ത് ജീവിച്ചോളാമെന്നും ഇതിനിടെ മോഹൻലാൽ പറയുകയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഊഷ്മളമായ ബന്ധം നിലനിർത്തുന്ന മോഹൻലാലിനെ ആ വഴിക്ക് ബിജെപിയിലെത്തിക്കാമെന്നാണ് കേരളത്തിലെ ബിജെപി നേതൃത്വം ആലോചിക്കുന്നത്. താൻ നേതൃത്വം കൊടുക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടും മോദിയെ ഇദ്ദേഹം പോയി കണ്ടിരുന്നു. ഈയിടെ ലഭിച്ച പത്മഭൂഷൺ പുരസ്കാരം പോലും രാഷ്ട്രീയലാക്കോടെ നൽകിയതാണെന്ന് ആരോപണം ഉന്നയിക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍