UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അധോലോക കുറ്റവാളി രവി പൂജാരി സെനഗലിൽ അറസ്റ്റിലെന്ന് വിവരം

അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്റ്റിലായെന്ന് വിവരം. ഇയാൾ ഓസ്ട്രേലിയയിൽ തങ്ങുകയാണെന്നായിരുന്നു മുൻപ് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പൂജാരിക്കെതിരെ കേസുണ്ട്. ഗുജറാത്തിലെ ഒരു കേസിലാണ് ഇപ്പോൾ പൂജാരി അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ 15 വർഷത്തോളമായി ഇയാൾ ഒളിവിലാണ്. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

മുംബൈയിലെ ചെമ്പൂരിൽ നിന്നാണ് ശ്രീകാന്ത് പൂജാരിയെന്ന അധോലോക കുറ്റവാളി വരുന്നത്. ഛോട്ടാ രാജന്റെ സംഘാംഗമായി അധോലോകത്തെത്തിയ പൂജാരി 1990ൽ സഹാറിൽ ബാലാ സൽട്ടെയെന്ന അധോലോക സംഘാംഗത്തെ കൊലപ്പെടുത്തുകയുണ്ടായി.

രണ്ടായിരാമാണ്ടിൽ ബാങ്കേക്കിൽ വെച്ച് ഛോട്ടാ രാജൻ ആക്രമിക്കപ്പെട്ടിരുന്നു. ഇതോടെ പുതിയ ബന്ധങ്ങൾക്കുള്ള ശ്രമങ്ങൾ പൂജാരി തുടങ്ങി. ഛോട്ടാ ഷക്കീലുമായി ബന്ധം സ്ഥാപിക്കാൻ ശ്രമം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. രാജന്റെ ബന്ധങ്ങളെയെല്ലാം പൊലീസ് കെണിയിൽ കുടുക്കിയതോടെ രവി പൂജാരിയും പ്രശ്നത്തിലായി. അടുത്തിടെ രാജന്റെ സംഘാഗങ്ങൾ കൂട്ടത്തോടെ അറസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍