UPDATES

വായിച്ചോ‌

പൊലീസ് പേടി കൂടുതൽ മുസ്ലിങ്ങൾക്കും സിഖുകാർക്കും ദളിതർക്കും; ഉയർന്ന ജാതിക്കാർക്ക് പൊലീസിനെ പേടിയില്ല

പട്ടികജാതി വിഭാഗങ്ങൾക്കാണ് ഹിന്ദുക്കളിൽ പൊലീസിനെ ഏറ്റവും പേടി.

രാജ്യത്ത് പൊലീസിനെ ഏറ്റവും കൂടുതൽ ഭയക്കുന്ന മതവിഭാഗം സിഖുകാരാണെന്ന് പഠനം. സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് (CSDS) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ‘Status of Policing in India 2018’ എന്ന പഠനം പറയുന്നതു പ്രകാരം മുസ്ലിങ്ങൾ ദളിതർ തുടങ്ങിയ താഴെക്കിടയിൽ ജീവിക്കുന്നവരെല്ലാം പൊലീസ് ഭീതിയിൽ‌ കഴിയുന്നവരാണ്.

അതെസമയം ജാതിഹിന്ദുക്കളിൽ ഉയർന്ന ജാതിക്കാർക്ക് പൊലീസ് പേടി താരതമ്യേന കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു. പൊലീസിന്റെ സമീപനം തങ്ങൾക്ക് അനുകൂലമായിരിക്കുമെന്ന ഉറപ്പാണ് ഇതിനു കാരണമെന്നും പഠനം പറയുന്നു.

പട്ടികജാതി വിഭാഗങ്ങൾക്കാണ് ഹിന്ദുക്കളിൽ പൊലീസിനെ ഏറ്റവും പേടി. രണ്ടാമത് വരുന്നത് പിന്നാക്ക വിഭാഗങ്ങളാണ്.

പഠനം പുറത്തു കൊണ്ടുവന്ന മറ്റൊരു വസ്തുത, ഉയർന്ന ജാതിഹിന്ദുക്കൾ പൊലീസിനോട് കൂടുതൽ അടുപ്പം കാണിക്കുന്നുവെന്നതാണ്. തങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ കൂടുതൽ പൊലീസ് സാന്നിധ്യം ആവശ്യമാണെന്ന് ഇവർ ആവശ്യപ്പെടുന്നുമുണ്ട്. പട്ടികവർഗ്ഗക്കാരും പട്ടികജാതിക്കാരും പൊലീസ് സാന്നിധ്യത്തെ ഏറെ ഭയപ്പെടുന്നവരാണ്.

കൂടുതൽ വായനയ്ക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍