UPDATES

ട്രെന്‍ഡിങ്ങ്

താടി വെച്ചവരെല്ലാം തീവ്രവാദികളാകുമോ? ഉസ്മാന്റെ ഭാര്യ ഫെബിന ചോദിക്കുന്നു.

ഉസ്മാന്റെ ഭാര്യ ഫെബിനക്കു പക്ഷെ മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളുണ്ട്, ചിലത് പറയാനും.

‘മൈ നെയിം ഈസ് ഖാൻ,ബട്ട് ഐ ആം നോട് എ ടെററിസ്റ്റ്’ എന്ന് പറയേണ്ട ഗതി രാജ്യത്തെ ഒരു പൗരനും വരരുതെന്ന സുപ്രീം കോടതിയുടെ പരാമർശം തന്റെ ഒരു ലേഖനത്തിൽ ആമുഖമായി ഉദ്ധരിച്ചത് സി പി ഐ എം നേതാവ് പ്രകാശ് കാരാട്ട് ആണ്. എന്നാൽ പിണറായി വിജയനെ സംബന്ധിച്ചു ഇത്തരം യാതൊരു ആശങ്കകളും ഇല്ലെന്നു വേണം ഇന്നത്തെ നിയമസഭാ ചർച്ചകൾ വീക്ഷിച്ചതിൽ നിന്നും മനസ്സിലാക്കാൻ.

എടത്തല പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത് തീവ്ര സ്വഭാവമുള്ള സംഘനകളാണെന്നു പറയുകയും, പോലീസ് മർദിച്ച അവശനാക്കിയ ഉസ്മാൻ അടക്കം ഉള്ളവരുടെ പ്രവർത്തികളെ സംശയദൃഷ്ടിയിൽ നിർത്തുകയാണ് ഇന്ന് മുഖ്യമന്ത്രി സഭയിൽ ചെയ്തത്.

ഉസ്മാന്റെ ഭാര്യ ഫെബിനക്കു പക്ഷെ മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളുണ്ട്, ചിലത് പറയാനും. “12 വര്‍ഷമായി തങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നു. ഇന്ന് വരെ ഒരു തീവ്രവാദവും താന്‍ ഉസ്മാനില്‍ കണ്ടിട്ടില്ല . മുഖ്യമന്ത്രി ഇത് എവിടെ നിന്ന് കണ്ടുപിടിച്ചു എന്ന് തനിക്ക് അറിയാന്‍ പാടില്ല, താടി വെച്ചവര്‍ എല്ലാം തീവ്രവാദികള്‍ ആവുമോ?” ഫെബിന ചോദിക്കുന്നു. പോലീസുകരെ സംരക്ഷിക്കാനാണ് എല്ലാരും ശ്രമിക്കുന്നതെന്നും ഫെബിന കൂട്ടി ചേർത്തു.

കുടുംബത്തിന്റെ പ്രാരാബ്ദം തീര്‍ക്കാന്‍ കഷ്ടപ്പെടുന്നതിനിടയിലാണ് തന്റെ മകനെ പോലീസുകാര്‍ മര്‍ദിച്ചതെന്ന് ഉസ്മാന്റെ ഉമ്മ ഫാത്തിമ പറയുന്നു. തനിക്ക് മരുന്ന് വാങ്ങി തന്നിട്ട് നോമ്പ് തുറക്കാന്‍ പോയതാണ് മകന്‍. പോലീസ് എന്തിനാണ് ഈ ക്രൂരത ചെയ്തതെന്നും അവര്‍ ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍