UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശുവിനെ ‘രാഷ്ട്രമാതാ’വാക്കൽ: ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രമേയം കോൺഗ്രസ്സ് പിന്തുണയോടെ പാസ്സായി

പദവി നൽകുന്നതിനൊപ്പം പശുക്കളെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള ഉദ്യമങ്ങളും സർക്കാർ ചെയ്യണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

പശുവിനെ രാഷ്ട്രത്തിന്റെ മാതാവായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഉത്തരാഖണ്ഡ് അസംബ്ലി ഐകകണ്ഠ്യേന പാസ്സാക്കി. സംസ്ഥാന മൃഗപരിപാലന മന്ത്രി രേഖ ആര്യയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന നിയമസഭയുടെ ആവശ്യം പരിഗണിച്ച് കേന്ദ്രം പശുവിനെ രാജ്യത്തിന്റെ മാതാവായി പ്രഖ്യാപിക്കണമെന്ന് പ്രമേയം പറഞ്ഞു.

പ്രതിപക്ഷമായ കോൺഗ്രസ്സും പ്രമേയത്തെ പിന്തുണച്ചു. പദവി നൽകുന്നതിനൊപ്പം പശുക്കളെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള ഉദ്യമങ്ങളും സർക്കാർ ചെയ്യണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

പശുവിനെ രാജ്യത്തെ ഏറ്റവും ‘ഉയർന്ന പദവി’ നൽകുന്നത് നല്ലതാണെന്ന് പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേഷ് പറഞ്ഞു. എന്നാൽ പശുപരിപാലന കേന്ദ്രങ്ങളിൽ പശുക്കൾ ചത്തൊടുങ്ങുന്ന കഥകളാണ് നമ്മൾ ദിവസവും കേട്ടു കൊണ്ടിരിക്കുന്നത്. വേണ്ട പരിചരണം അവയ്ക്ക് കിട്ടുന്നില്ല. പശുവിനെ രാഷ്ട്രമാതാവാക്കുന്നതില്‍ കോണ്‍ഗ്രസ്സിന് പരാതിയൊന്നുമില്ല. എന്നാൽ പശുക്കളെ യഥാർത്ഥമായി ബഹുമാനിക്കുന്നുണ്ടെങ്കിൽ വേറെയും ധാരാളം കാര്യങ്ങൾ അടിസ്ഥാനപരമായി ചെയ്തു വെക്കാനുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പശുക്കളെ സംരക്ഷിക്കാൻ ധാരാളം കേന്ദ്രങ്ങൾ സർക്കാർ നിർമിക്കുന്നുണ്ടെന്നും പുതിയ പദവിക്കു വേണ്ടിയുള്ള ആവശ്യം പശു സംരക്ഷണത്തിലേക്കുള്ള മറ്റൊരു ചുവടു വെപ്പാണെന്നും പ്രമേയം അവതരിപ്പിച്ച മന്ത്രി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍