UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സ്വന്തം മണ്ഡലത്തെപ്പറ്റി ഒന്നുമറിയില്ലേ മിസ്റ്റർ രാജഗോപാൽ? വർഷം രണ്ടായില്ലേ?’

തന്റെ പ്രിയപ്പെട്ട ജനങ്ങളെ കേരളത്തിനു മുന്നിൽ ഇങ്ങനെ നാണം കെടുത്തരുതെന്ന് ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നേമം മണ്ഡലത്തിലെ എംഎൽഎ ഒ രാജഗോപാൽ നിയമസഭയിലുന്നയിച്ച ഒരു ചോദ്യമാണ് ഇതേ മണ്ഡലത്തിലെ മുൻ എംഎൽഎയായ വി ശിവൻകുട്ടിയുടെ പരിഹാസത്തിനിരയായത്. നേമം നിയോജകമണ്ഡലത്തിൽ സാംസ്കാരിക വകുപ്പിനു കീഴിൽ എത്ര സ്ഥാപനങ്ങളുണ്ടെന്നും അവയ്ക്കായി എന്തെല്ലാം കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നുമായിരുന്നു ചോദ്യം. ഉത്തരം: ‘നേമം നിയോജകമണ്ഡലത്തിൽ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒന്നും തന്നെയില്ല!’

നേമത്തുള്ള തന്റെ പ്രിയപ്പെട്ട ജനങ്ങളെ കേരളത്തിനു മുന്നിൽ ഇങ്ങനെ നാണം കെടുത്തരുതെന്ന് ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വർഷം രണ്ടായിട്ടും, മണ്ഡലത്തിന്റെ മുക്കും മൂലയും അറിയേണ്ട സമയമായിട്ടും രാജഗോപാലിനത് സാധിച്ചില്ലെങ്കിൽ എന്തു പറയാനാണെന്നും ശിവൻകുട്ടി. ഉത്തരമില്ലാത്ത ചോദ്യങ്ങളും അനാവശ്യമായ ഇടപെടലുമല്ലാതെ ജനങ്ങൾക്കും ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യാൻ രാജഗോപാലിന് കഴിയട്ടെയെന്നും ശിവൻകുട്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നേമം MLA ആയ ശ്രീ രാജഗോപാൽ അവർകൾ നിയമസഭയിൽ ചോദിച്ച
ചോദ്യത്തിന്റെ പകർപ്പാണിത്!

ഞാൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു നേമം.
നേമത്തെ എന്റെ പ്രിയപ്പെട്ട ജനങ്ങളെ ഇങ്ങനെ കേരളത്തിന് മുന്നിൽ നാണം
കെടുത്തരുത് മിസ്റ്റർ രാജഗോപാൽ.

വർഷം രണ്ടായില്ലേ??
നേമം മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതമാക്കിയെടുക്കേണ്ട സമയം കഴിഞ്ഞു.ഇനിയും അതിന് താങ്കൾക്ക് പറ്റിയില്ലെങ്കിൽ എന്ത് പറയാനാണ്!!!

ഉത്തരമില്ലാത്ത ചോദ്യങ്ങളും,
അനാവശ്യമായ ഇടപെടലും അല്ലാതെ
നേമത്തെ ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന വിരലിലെണ്ണാവുന്ന കാര്യങ്ങളെങ്കിലും
ചെയ്യാൻ ഇനിയെങ്കിലും കഴിയട്ടെ!!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍