UPDATES

ട്രെന്‍ഡിങ്ങ്

കലാശക്കൊട്ടിൽ സംസ്ഥാനത്ത് പരക്കെ സംഘർഷം; വടകരയിൽ വോട്ടെടുപ്പു ദിവസം നിരോധനാജ്ഞ

വൈകിട്ട് ആറ് മണിയോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്.

വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കലാശക്കൊട്ട്. രാഷ്ട്രീയപാര്‍ട്ടികളെല്ലാം ആഘോഷമാക്കിയ കലാശക്കൊട്ടിനിടയില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം. പലയിടങ്ങളിലും പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും കയ്യാങ്കളിയുമുണ്ടായി. ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാഹരിദാസിനും എംഎല്‍എ അനില്‍ അക്കരയ്ക്കും പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടകരയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വടകരയില്‍ ജില്ലാ കളക്ടര്‍ സാംബശിവറാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ഏപ്രില്‍ 23ന് വൈകിട്ട് ആറ് മുതല്‍ രാത്രി 10വരെയാണ് നിരോധനാജ്ഞ.വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ബാധകമാവും. വടകര വല്യാപ്പള്ളില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കലലേറും സംഘര്‍മുണ്ടായി. ഇരുപക്ഷത്തേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒടുവില്‍ പോലീസ് ലാത്തി വീശി.

കാസര്‍കോഡ് പഴയങ്ങാടിയില്‍ എസ് ഐ എ പി അനില്‍കുമാറിനും പരിക്കേറ്റു. യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കലാശക്കൊട്ടിനിടയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് നേരെയും കല്ലേറുണ്ടായി. യുഡിഎഫ് പ്രചരണ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഒടുവില്‍ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്ത് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. എറണാകുളം പാലാരിവട്ടത്ത് സിപിഎം- എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ തിരിച്ചയച്ചു. കരുനാഗപ്പള്ളിയിലും തിരുവല്ലയിലും ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ മട്ടന്നൂരില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസി ഗ്രനേഡ് പ്രയോഗിച്ചു. തിരുവനന്തപുരത്ത് എ കെ ആന്റണിയുടെ റോഡ്‌ഷോ തടസ്സപ്പെടുത്തി. തൊടുപുഴയിലും നെടുങ്കണ്ടത്തും യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മുതലമട അംബേദ്കര്‍ കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശിവരാജിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. തലയ്ക്ക് വെട്ടേറ്റ് ശിവരാജിനെ ഗുരുതരപരിക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടിൽ കയറിയാണ് കോൺഗ്രസ് പ്രവർത്തകരെ അക്രമികള്‍ വെട്ടിയത്.

വൈകിട്ട് ആറ് മണിയോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍