UPDATES

ട്രെന്‍ഡിങ്ങ്

ആസിഫയെ അവഹേളിച്ച ആർഎസ്എസ്സുകാരനെ തങ്ങള്‍ ഏപ്രിൽ 11നു പുറത്താക്കി എന്ന് കൊടക് മഹീന്ദ്ര; ഫേസ്ബുക്ക് പോസ്റ്റ് നികൃഷ്ടമെന്നും ട്വീറ്റ്

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണന്റെ സഹോദരപുത്രനാണ് വിഷ്ണു നന്ദകുമാർ.

ആസിഫ എന്ന എട്ടുവയസുകാരിയെ കാശ്മീരിലെ കത്തുവയിലെ ഒരു ക്ഷേത്രത്തിൽ ഒരാഴ്ചയിലധികം പൂട്ടിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ക്രൂരമായ ഫേസ്ബുക്ക് കമന്റിട്ട കൊടക് മഹീന്ദ്ര അസിസ്റ്റന്റ് മാനേജർ വിഷ്ണു നന്ദകുമാറിനെ പുറത്താക്കിയിരുന്നതായി കൊടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു. മോശം പ്രകടനം കണക്കിലെടുത്ത് ഏപ്രിൽ 11നു തന്നെ ഇയാളെ പുറത്താക്കിയിരുന്നെന്നും കൊടക് വിശദീകരിച്ചു. ട്വിറ്റർ പേജിലൂടെയാണ് കൊടക് ഇക്കാര്യം അറിയിച്ചത്.

ഇതിനിടെ ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. കൊടക് മഹീന്ദ്രയുടെ പേജിന്റെ റേറ്റിങ് പ്രചാരണം നടത്തി കുറയ്ക്കുകയും ചെയ്തു ഫേസ്ബുക്ക് പൊങ്കാലക്കാർ. ചിലരെല്ലാം ഇനിയും മാരകമായ നടപടിയെന്ന നിലയ്ക്ക് പ്ലേസ്റ്റോറിൽ കയറ്റി ആപ്ലിക്കേഷന്റെ റേറ്റിങ് കുറയ്ക്കാനും തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിഷ്ണു നന്ദകുമാറിനെ നേരത്തെ തന്നെ പുറത്താക്കിയിരുന്നു എന്ന വിവരം കൊടക് അറിയിച്ചത്.

വിഷ്ണു നന്ദകുമാറിന്റെ കമന്റ് അങ്ങേയറ്റം നികൃഷ്ടമെന്നാണ് കൊടക് പ്രതികരിച്ചത്. ഇത്തരമൊരു ദുരന്തത്തിന്റെ ഘട്ടത്തില്‍ തങ്ങളുടെ മുന്‍ ഉദ്യോഗസ്ഥന്‍ ആണെങ്കില്‍ പോലും വേദനാജനകമാണെന്ന് കൊടക് ട്വീറ്റ് ചെയ്തു. പാലാരിവട്ടത്തെ കൊട്ടക് മഹീന്ദ്ര ബാങ്കിലെ ജീവനക്കാരനായിരുന്നു വിഷ്‌ണു നന്ദകുമാർ.

“ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കിൽ നാളെ ഇന്ത്യക്കെതിരെത്തന്നെ ബോംബായി വന്നേനെ” എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് കമന്റ്. സംഭവം പ്രശ്നമായെന്നു മനസ്സിലായ വിഷ്ണു നന്ദകുമാർ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് മുങ്ങുകയായിരുന്നു.

വിഷ്ണു നന്ദകുമാർ എഎൻ രാധാക‍ൃഷ്ണന്റെ സഹോദരപുത്രൻ

വിഷ്ണു നന്ദകുമാർ ബിജെപി സംസ്ഥാന സെക്രട്ടറി എഎൻ രാധാക‍ൃഷ്ണന്റെ സഹോദരപുത്രനാണെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ആർഎസ്എസ് നേതാവും നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കണ്‍വീനറുമായ ഇ എൻ നന്ദകുമാറാണ് വിഷ്ണു നന്ദകുമാറിന്റെ അച്ഛൻ. ഇദ്ദേഹത്തിന്റെ അനുജനാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ.

‘ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി…’; ആസിഫയെ അവഹേളിച്ച് സൈബര്‍ സംഘി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍