UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലുവ യുസി കോളജിലെ ക്യാമ്പിൽ സന്നദ്ധപ്രവർത്തകരെ മോഷ്ടാക്കളെന്നു വിളിച്ച് ഓടിക്കാന്‍ ഉദ്യോഗസ്ഥരുടെ ശ്രമം

തങ്ങളെ ഉദ്യോഗസ്ഥർ മോഷ്ടാക്കളെന്നു വിളിച്ചുവെന്നും ക്യാമ്പിലെ സന്നദ്ധപ്രവർത്തകരിലൊരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

ആലുവ യുസി കോളജിൽ ക്യാമ്പ് തുറന്ന അന്നു മുതൽ രാപ്പകലില്ലാതെ അധ്വാനിക്കുന്ന സന്നദ്ധപ്രവർത്തകരെ ഓടിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി പരാതി. ക്യാമ്പിന്റെ മുഴുവൻ പ്രവർത്തനങ്ങളും തങ്ങളുടെ മാത്രം ശ്രമഫലമായി നടക്കുന്നതാണെന്ന് വരുത്തിത്തീർക്കുകയാണ് ഉദ്യോഗസ്ഥരുടെ ലാക്ക് എന്നറിയുന്നു. അഞ്ച് ദിവസത്തോളമായി അതിരാവിലെ മുതൽ രാത്രി ഒരു മണിവരെ ജോലിയെടുക്കുന്ന സന്നദ്ധപ്രവർത്തകരെയാണ് പറഞ്ഞയയ്ക്കാൻ ശ്രമം.

ക്യാമ്പിൽ പതിനായിരത്തോളം പേരോളം വന്നെത്തിയ ക്യാമ്പിൽ 25 പേരടങ്ങുന്ന സന്നദ്ധപ്രവർത്തകരാണ് എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത്. സര്‍ക്കാർ ഉദ്യോഗസ്ഥരാരും ആ സമയങ്ങളിൽ സഹായത്തിനുണ്ടായിരുന്നില്ല. യുസി കോളജിലെ വിദ്യാർത്ഥികളും അടുത്തുള്ളവരുമെല്ലാം അടങ്ങുന്ന സംഘമാണ് ക്യാമ്പിലുള്ളവരുടെ എല്ലാക്കാര്യങ്ങളും നോക്കിവന്നിരുന്നത്. യുസി കോളജിൽ അധ്യാപകരുടെ മേൽനോട്ടത്തിലായിരുന്നു ഇത്.

അഞ്ചുദിവസത്തിനു ശേഷം ഇപ്പോൾ ക്യാമ്പിലെ അംഗങ്ങളുടെ എണ്ണം പതിനായിരത്തിൽ നിന്നും രണ്ടായിരമായി കുറഞ്ഞപ്പോൾ തങ്ങളെ ഓടിക്കാനുള്ള നീക്കമാണ് സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് സന്നദ്ധപ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികളിലൊരാൾ പറഞ്ഞു.

തങ്ങളെ ഉദ്യോഗസ്ഥർ മോഷ്ടാക്കളെന്നു വിളിച്ചുവെന്നും ക്യാമ്പിലെ സന്നദ്ധപ്രവർത്തകരിലൊരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. പലയിടങ്ങളിൽ നിന്നും, സന്നദ്ധപ്രവർത്തകരായ സുഹൃത്തുക്കളോടും മറ്റും പറഞ്ഞാണ് ക്യാമ്പിലുള്ളവർക്ക് ഭക്ഷണമടക്കമുള്ള സാധനങ്ങൾ എത്തിച്ചിരുന്നതെന്നും ഇതിന് കണക്കുകളും മറ്റും വെക്കുക 25 പേര്‍ മാത്രമടങ്ങിയ സംഘത്തിന് അസാധ്യമായിരുന്നെന്നും വീഡിയോ ചൂണ്ടിക്കാട്ടുന്നു. എന്നാൽ‌, ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങളെ മോഷ്ടാക്കളെന്ന് വിളിക്കുകയാണ് ഉദ്യോഗസ്ഥരെന്ന് യുസി കോളജിലെ സന്നദ്ധപ്രവർത്തകർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍