UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെആർ മീരയ്ക്കു വേണ്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ടി സിദ്ധീഖിന് വിടി ബൽറാം ഫാന്‍സിന്റെ പൊങ്കാല

ടി സിദ്ദീഖിന്റെ പോസ്റ്റ് ഗ്രൂപ്പുകളിയുടെ ഭാഗമാണെന്നും ബൽറാം ഫാൻസ് ആരോപിക്കുന്നു.

കെആർ മീരയെ സഭ്യമല്ലാത്ത ഭാഷയിൽ വിമർശിച്ച വിടി ബൽറാമിനെ തള്ളിപ്പറഞ്ഞ് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖ് ഇട്ട ഫേസ്ബുക്ക് കുറിപ്പിനു താഴെ പൊങ്കാലയുമായി വിടി ബല്‍റാം ഫാൻസ്. ബൽറാമിനെ ഉപദേശിക്കാൻ ഡിസിസി പ്രസിഡണ്ട് വളർന്നിട്ടില്ലെന്നും മറ്റുമായി കനത്ത ആക്രമണമാണ് സിദ്ദീഖിന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്നത്.

വിടിക്കൊപ്പം, സ്റ്റാൻഡ് വിത്ത് വിടി തുടങ്ങിയ ഹാഷ്‌ടാഗുകളും ബൽറാം ആരാധകർ ഉപയോഗിക്കുന്നുണ്ട്.‌ ‘വിടി’ എന്നാണ് ബൽറാമിന്റെ ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്.

സാംസ്കാരിക നായകരുടെ പിന്തുണ ഒരിക്കലും ലഭിക്കില്ലെന്നിരിക്കെ എന്തിനാണ് സിദ്ദീഖ് കെആർ മീരയെ പിന്തുണയ്ക്കുന്നതെന്നാണ് ചിലരുടെ സംശയം. വിടി ബൽറാമിനെ നേരിട്ട് തിരുത്താൻ സിദ്ധീഖിന് സാധിക്കുമായിരുന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ട ആവശ്യകത എന്തായിരുന്നെന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത്.

ബൽറാമിന്റെ നിലപാട് കോൺഗ്രസ് സംസ്കാരത്തിന് ചേർന്നതല്ല: ടി സിദ്ദിഖ്

സിദ്ദീഖ് വെറുമൊരു ഗ്രൂപ്പുകളിക്കാരൻ മാത്രമാണെന്നും വിടി ബൽറാമിനെപ്പോലെ ഒരാളെ വിമർശിക്കാൻ അർഹതയില്ലെന്നും വിമർശനമുന്നയിക്കുന്നവരും കൂട്ടത്തിലുണ്ട്. ഈ പോസ്റ്റും ഗ്രൂപ്പുകളിയുടെ ഭാഗമായാണെന്നും ഇവർ ആരോപണമുന്നയിക്കുന്നു.

പൊങ്കാല കനത്തു വന്നതോടെ ടി സിദ്ധീഖ് രംഗം തണുപ്പിക്കാനായി മറ്റൊരു പോസ്റ്റു കൂടിയിട്ടു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെപ്പറ്റിയാണ് സംസാരിക്കേണ്ടതെന്ന് ബൽറാമിന്റെ നിലപാടിനോട് യോജിക്കുന്നുവെന്നാണ് സിദ്ദീഖ് ഈ പോസ്റ്റിൽ പറഞ്ഞത്. അതെസമയം മുൻപ് പറഞ്ഞ കാര്യങ്ങളിൽ നിന്നും പിന്മാറുന്നതായി പോസ്റ്റ് പറയുന്നില്ല. ഈ പോസ്റ്റിനു താഴെയും പൊങ്കാല നടക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍