UPDATES

ട്രെന്‍ഡിങ്ങ്

എകെജിയെ വീണ്ടും പരിഹസിച്ച് വിടി ബൽറാം: ‘സ്ത്രീ സംരക്ഷണ വിഷയത്തിൽ പാർട്ടിക്ക് ചില രീതികളുണ്ട്’

പാർട്ടി അന്വേഷണം പോരാ  പരാതി പോലീസിന്  കൈ മാറണം എന്ന പ്രതിപക്ഷ മുറവിളി കൂടി ഉയർന്ന സാഹചര്യത്തിൽ വി ടി ബൽറാമിന്റെ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിയ തെളിയിക്കാൻ സാധ്യത ഉണ്ട്.

കേരളത്തിലെ ഏറ്റവും പ്രമുഖനായ ഇടതുപക്ഷ നേതാവായിരുന്ന എ.കെ.ജി ബാലപീഡകനായിരുന്നുവെന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ട വി ടി ബൽറാം എം എൽ എ വീണ്ടും വിവാദ പോസ്റ്റുമായി രംഗത്ത്. ഇത്തവണ ‘എകെജിക്കെതിരെ നടത്തിയ പരാമർശത്തിൽ ഖേദിക്കുന്നു’ എന്ന് ട്രോൾ രൂപേണ പറയുകയും ശേഷം പികെ ശശി ഉൾപ്പെടെയുള്ള സമകാലീക വിഷയങ്ങളുമായി എകെജി യെ പരോക്ഷമായി അടുപ്പിക്കുകയും ചെയ്യുന്ന വരികളിലൂടെയാണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലം മുതൽ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാർട്ടിക്ക് പാർട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത് എന്നും പരിഹാസ രൂപേണ ബൽറാം പോസ്റ്റിൽ പറയുന്നു.

പികെ ശശിക്കെതിരായ ലൈംഗിക ആരോപണത്തിൽ സിപിഎം നേതൃത്വവും, ഡി വൈ എഫ് ഐ യും അക്ഷരാർത്ഥത്തിൽ പ്രതിസന്ധി നേരിടുകയാണ്. എം സ്വരാജ്, എ എൻ ഷംസീർ അടക്കമുള്ള നേതാക്കൾ ഇത് വരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പികെ ശശിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ ഡിവൈഎഫ്ഐ പ്രവർത്തക ആണെന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു.

പാർട്ടി അന്വേഷണം പോരാ പരാതി പോലീസിന്  കൈമാറണം എന്ന പ്രതിപക്ഷ മുറവിളി കൂടി ഉയർന്ന സാഹചര്യത്തിൽ വിടി ബൽറാമിന്റെ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിയ തെളിയിക്കാൻ സാധ്യത ഉണ്ട്.

വി ടി ബൽറാമിന്റെ ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം

ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തർക്കത്തിനിടയിൽ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമർശത്തെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾക്കും അതോടൊപ്പം “ഒളിവുകാലത്തെ വിപ്ലവ പ്രവർത്തനം” എന്ന പരാമർശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകൾക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇങ്ങോട്ട് പ്രകോപിപ്പിച്ചയാൾക്ക് നൽകിയ മറുപടിക്കമന്റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവർത്തിക്കാനാഗ്രഹിക്കുന്നില്ലെന്നും അന്നു മുതൽ എത്രയോ തവണ വിശദീകരിച്ച ആ പരാമർശങ്ങൾ മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ പിൻവലിക്കുന്നു. ചരിത്രബോധമോ വർത്തമാനകാലബോധമോ ഇല്ലായ്മയിൽ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ ഓഫീസ് രണ്ട് തവണ തകർക്കുകയും നേരിട്ട് കല്ലെറിഞ്ഞ് ആക്രമിക്കുകയും എട്ട് മാസത്തോളം ജനപ്രതിനിധി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുകയുമൊക്കെച്ചെയ്യാൻ ചില സംഘടനകൾ രംഗത്തിറങ്ങിയത് അവർക്ക് സ്ത്രീ സംരക്ഷണക്കാര്യത്തിലും കമ്മ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണക്കാര്യത്തിലുമുള്ള ആത്മാർത്ഥമായ താത്പര്യം മൂലമാണെന്നും ഇപ്പോൾ തിരിച്ചറിയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലം മുതൽ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാർട്ടിക്ക് പാർട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത്. എന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്ക്കാര സമ്പന്നവുമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബർ സിപിഎമ്മുകാർക്കും, എന്നും എപ്പോഴും സമാന നിലപാടുകൾ ഉറക്കെപ്പറയാൻ ആർജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്ക്കാരിക നായകന്മാർക്കും ആത്മാർത്ഥമായ നന്ദി.

ബല്‍റാമിന് അറിയുമോ എകെജി വയലാര്‍ രവിയുടെ വീട്ടില്‍ ഒളിവിലിരുന്ന കാര്യം? സഖാവ് ഭാഗീരഥിയമ്മ ചോദിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍