UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങൾ തിരിച്ചുവരും: മനിതി സംഘം

യുവതികളെ ശരണ വഴിയില്‍ തടഞ്ഞവര്‍ക്കെതിരെ കേസുണ്ട്.

ശബരിമലയിൽ ക്ഷേത്രദർശനം നടത്താൻ തങ്ങൾ തിരിച്ചുവരുമെന്ന് മനിതി സംഘം മാളികപ്പുറങ്ങൾ മാധ്യമങ്ങളോട്. കടുത്ത പ്രതിഷേധത്തെ തുടർന്ന് പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് മടങ്ങുകയായിരുന്നു ഇവർ. പൊലീസ് വാഹനത്തിൽ കുറച്ചുസമയം മനിതി സംഘം പ്രവർത്തകരുമായി നടത്തിയ ചർച്ച നടത്തുകയുണ്ടായി. ഇതിനു ശേഷം പമ്പ സ്പെഷ്യൽ ഓഫീസർ എസ്‌പി കാർത്തികേയൻ ഗോകുലചന്ദ് വാഹനത്തിനു പുറത്തെത്തി മാധ്യമങ്ങളോട് സംസാരിച്ചു. അവർ മടങ്ങുകയാണ് എന്നായിരുന്നു എസ്‌പിയുടെ പ്രസ്താവന. രണ്ടിടങ്ങളിൽ മനിതി സംഘത്തെ പ്രക്ഷോഭകർ തടഞ്ഞെന്നും അവർക്കെതിരെ എഫ്ഐആർ ഇട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതെസമയം മാധ്യമങ്ങൾക്ക് മനിതി സംഘം സ്വാമിനിമാരുമായി സംസാരിക്കാനുള്ള അവസരം നൽകാതെ പൊലീസ് വാഹനം നീങ്ങി. ഇതിനിടയിൽ വാഹനത്തിന്റെ വിൻഡോയിലൂടെ മനിതി സംഘം പ്രവർത്തകർ മാധ്യമങ്ങളോട് ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞങ്ങളെ പൊലീസ് നിർബന്ധപൂർവ്വം തിരിച്ചയ്ക്കുകയാണ്. ഞങ്ങൾ തിരിച്ചുവരും.”

യുവതികളെ ശരണ വഴിയില്‍ തടഞ്ഞവര്‍ക്കെതിരെ കേസുണ്ട്. യുവതികളില്‍ നിന്ന് പരാതി എഴുതി വാങ്ങിയിട്ടുണ്ട്. 11 യുവ മാളികപ്പുറങ്ങളാണ് മനിതി സംഘത്തിലുണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍