UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗംഗയിൽ‌ കുളിക്കാനെത്തിയ യുവതിയെ ബലാൽ‌സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

ശിവ്പൂജൻ മഹ്തോ, വിശാൽ എന്നീ രണ്ടുപേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ഗംഗാനദിയിൽ കുളിക്കവെ യുവതി കൂട്ടബലാൽസംഗത്തിനിരയായി. തിങ്കളാഴ്ചയാണ് കുളിച്ചുകൊണ്ടിരുന്ന യുവതിയെ രണ്ടുപേർ ചേർന്ന് ബലാൽസംഗം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികളിലൊരാൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ശിവ്പൂജൻ മഹ്തോ, വിശാൽ എന്നീ രണ്ടുപേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതികളെ വീഡിയോയുടെ സഹായത്തോടെ യുവതി തിരിച്ചറിയുകയായിരുന്നു. യുവതി പൊലീസിൽ പരാതി നൽകിയിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നു.

ഗംഗാനദിയുടെ പവിത്രത മാനിച്ചെങ്കിലും തന്നെ ബലാൽസംഗം ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. ഡ്രൈവറായ ശിവ്പൂജൻ മഹ്തോയെ അറസ്റ്റ് ചെയ്യുമ്പോൾ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയും കൂടെയുണ്ടായിരുന്നു. കുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് കൂടെ കൂട്ടിയതാണെന്ന് പൊലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍