UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി ഇടപ്പെട്ടു; പി കെ ശശിക്കെതിരെ കടുത്ത നടപടി

പ്രാഥമിക അന്വേഷണത്തിൽ ശശിക്ക് വീഴ്ച പറ്റിയതായി വിലയിരുത്തലുകൾ ഉണ്ടെന്ന സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ആണ് നടപടി.

ഷൊർണൂർ എം എൽ എ പി കെ ശശിയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കടുത്ത നടപടിക്ക് സാധ്യത. ശശി പാർട്ടി പദവികളിൽ നിന്നും മാറി നിൽക്കണം എന്ന് ആവശ്യപ്പെട്ടതായി ന്യൂസ് 18 റിപ്പോട്ട് ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേരിട്ടുള്ള ഇടപെടൽ ആണ് പി കെ ശശിക്കെതിരെയുള്ള നടപടിക്ക് പിന്നിൽ എന്നും റിപ്പോട്ടിൽ പറയുന്നു. പി കെ ശശിക്കെതിരായ ആരോപണം അന്വേഷിക്കാൻ സി പി എം സെക്രട്ടേറിയറ്റ് നിയോഗിച്ച പി കെ ശ്രീമതിയും എ കെ ബാലനും അടങ്ങുന്ന അന്വേഷണ കമ്മീഷന്റെ റിപ്പോട്ട് ഇനിയും പൂർണമായിട്ടില്ലെങ്കിലും പ്രാഥമിക അന്വേഷണത്തിൽ ശശിക്ക് വീഴ്ച പറ്റിയതായി വിലയിരുത്തലുകൾ ഉണ്ടെന്ന സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ആണ് നടപടി. പാര്‍ട്ടി ചുമതലകളില്‍ നിന്നും സി.ഐ.ടി.യു ജില്ലാ ചുമതലകളില്‍ നിന്നും പി കെ ശശിയെ തത്ക്കാലം മാറ്റിനിര്‍ത്തും.

അതേസമയം പി കെ ശശിയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പൊലീസ് നടപടി വൈകും. കെ എസ് യു, യുവമോർച്ച നേതാക്കൾ നൽകിയ പരാതിയിൽ നിയമോപദേശം തേടിയതോടെയാണ് സംഭവത്തിൽ നടപടി വൈകുന്നത്. പ്രശ്നത്തിൽ പീഡനത്തിരയായ യുവതി പൊലീസിൽ പരാതി നൽകാത്തതും അന്വേഷണത്തിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്ന നിലപാടിലാണ് പൊലീസ്.

പ്രളയത്തെ സമർത്ഥമായി അതിജീവിക്കുന്നതിൽ ഏറെക്കുറെ വിജയിച്ച പിണറായി സർക്കാരിന്റെ ശോഭ കെടുത്തുന്ന ഒരു ആരോപണമായി ശശിക്കെതിരെ ഉയർന്ന പരാതികൾ സി പി എം സംസ്ഥാന സമിതി നോക്കിക്കാണുന്നുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ കുറ്റവാളികളാകുന്നവരെ രക്ഷിക്കുന്ന ശീലം സി പി എമ്മിനില്ലെന്നാണ് അവരുടെ അവകാശവാദം. അതുകൊണ്ട് തന്നെ കടുത്ത സമ്മർദം സി പി എം സംസ്ഥാന കമ്മിറ്റി നേരിടുന്നുണ്ട്.

ശശിയുടെ കമ്യൂണിസ്റ്റ് ‘അനാരോഗ്യ’ത്തിന് ചികിത്സയുണ്ടോ? പി.സിയെ ‘സംസ്കരിക്കാ’ന്‍ വല്ല മാര്‍ഗവുമുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍