UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോറ്റ യെദ്യൂരപ്പയും സ്പീക്കറും ദേശീയഗാനത്തിനിടെ ഇറങ്ങിപ്പോയി; ഭരണഘടനാസ്ഥാപനത്തെ അപമാനിച്ചെന്ന് രാഹുൽ ഗാന്ധി

ഭരണഘടനാസ്ഥാപനങ്ങളെ അപമാനിച്ച യെദ്യൂരപ്പയുടെയും കൂട്ടരുടെയും നടപടി ഇതിനകം വിവാദമായി.

Avatar

അഴിമുഖം

കർണാടക നിയമസഭയിൽ വിശ്വാസം തെളിയിക്കാനാകാതെ മുഖ്യമന്ത്രിസ്ഥാനം രാജി വെച്ച യെദ്യൂരപ്പയുടെ പ്രോടെം സ്പീക്കറായി സഭയെ നിയന്ത്രിച്ച ബൊപ്പയ്യയുടെ ദേശീയഗാനം തുടരവെ സഭയിൽ നിന്നും ഇറങ്ങിപ്പോയി. ദേശീയഗാനം, നിയമനിർമാണസഭ എന്നീ ഭരണഘടനാസ്ഥാപനങ്ങളെ അപമാനിച്ച യെദ്യൂരപ്പയുടെയും കൂട്ടരുടെയും നടപടി ഇതിനകം വിവാദമായിരിക്കുകയാണ്.

മറ്റുള്ളവര്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റു നിന്നില്ലെങ്കിൽ ദേശദ്രോഹികളായി ചിത്രീകരിക്കുന്ന ബിജെപി നേതാക്കൾക്ക് ദേശീയഗാനത്തെ അപമാനിക്കാൻ പ്രത്യേക അവകാശമുണ്ടോയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരിക്കുകയാണ്.

അധികാരമുണ്ടെങ്കിൽ ഏത്ര ബഹുമാനിക്കപ്പെടുന്ന സ്ഥാപനമാണെങ്കിലും തങ്ങൾക്ക് അതിനെ അപമാനിക്കാനുള്ള അവകാശമുണ്ടെന്നാണ് ബിജെപി കരുതുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആർഎസ്എസ്സും ബിജെപിയും ഇത്തരം സ്ഥാപനങ്ങളെ നിരന്തരമായി അപമാനിച്ചു കൊണ്ടിരിക്കുയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അഴിമുഖം വാർത്തകൾ വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പർ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ. ശേഷം നിങ്ങളുടെ പേരോടു കൂടിയ ഒരു വട്സാപ്പ് മെസേജ് ഈ നമ്പരിലേക്ക് അയയ്ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍