UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗി സര്‍ക്കാര്‍ പിന്നോക്ക വിഭാഗ വിദ്യാര്‍ഥികളുടെ പിജി, സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശന സംവരണം നിര്‍ത്തലാക്കി

യോഗി സര്‍ക്കാരിന്റെ നടപടിക്കെതിരെ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും രംഗത്തുവന്നിട്ടുണ്ട്

ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എസ്‌സി/എസ്ടി, ഒബിസി വിദ്യാര്‍ഥികളുടെ സംവരണം നിര്‍ത്തലാക്കി. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് യോഗി സര്‍ക്കാര്‍ പുറത്തിറക്കിയെന്നാണ് സബ്‌രംഗ്ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിരുദാനന്തര ബിരുദത്തിനും സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശത്തിനുമുള്ള സംവരണമാണ് നിര്‍ത്തലാക്കിയിരിക്കുന്നത്.

യോഗി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്

2006-ല്‍ മുലായം സിംഗ് യാദവ് സര്‍ക്കാര്‍ ഭരണത്തിലായിരുന്നു എസ്‌സി/എസ്ടി, ഒബിസി വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തര ബിരുദത്തിനും സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശത്തിനും സംവരണം കൊണ്ടുവന്നത്. യോഗി സര്‍ക്കാരിന്റെ നടപടിക്കെതിരെ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും രംഗത്തുവന്നിട്ടുണ്ട്.

പുതിയ ഉത്തരവ് എസ്‌സി/എസ്ടി, ഒബിസി വിദ്യാര്‍ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും രൂക്ഷ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ആര്‍എസ്എസിന്റെ എസ്‌സി/എസ്ടി, ഒബിസി വിഭാഗകാരോടുള്ള മനോഭാവമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍