UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പകുതിയിലധികം കോൺഗ്രസ്സ് നേതാക്കൾ ആർഎസ്എസ് പക്ഷത്ത്; കൊട്ടിഘോഷിച്ച് നടത്തിയ യാത്രകളുടെ അവസ്ഥ എന്തായെന്ന് മുഖ്യമന്ത്രി

ഇന്നത്തെ കേരളം രൂപപ്പെടുത്തുന്നതിൽ ആർഎസ്എസ്സിനൊഴികെ മറ്റെല്ലാവർക്കും പങ്കുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ കോൺഗ്രസ്സ് ബിജെപിയുടെ ബി ടീമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പകുതിയിലധികം കോൺഗ്രസ്സ് നേതാക്കൾ ആർഎസ്എസ് പക്ഷത്തായിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിനൊപ്പം സഹകരിക്കാമെന്ന നിലപാട് കോൺഗ്രസ്സ് ഔദ്യോഗികമായിത്തന്നെ എടുത്തു. എഐസിസി പ്രസിഡണ്ട് രാഹുൽ ഗാന്ധിയുടെ ശബരിമല വിഷയത്തിലുള്ള നിലപാട് വ്യക്തിപരമാണെന്നാണ് കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം പറഞ്ഞത്.

ഇന്നത്തെ കേരളം രൂപപ്പെടുത്തുന്നതിൽ ആർഎസ്എസ്സിനൊഴികെ മറ്റെല്ലാവർക്കും പങ്കുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിലൊന്നിലും ഇന്നത്തെ കേരളത്തിന്റെ സ്ഥിതിയല്ല നിലവിലുള്ളത്. ശക്തമായ നവോത്ഥാന പ്രസ്ഥാനങ്ങൾ അവിടങ്ങളിൽ ഉണ്ടായിട്ടും അവയുടെ തുടർച്ച അവിടങ്ങളിൽ സംഭവിക്കുകയുണ്ടായില്ല.

നാടിനെ വീണ്ടും അന്ധതയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കെതിരെ ആദ്യം മുന്നിൽ വരേണ്ടത് യുവാക്കളാണെന്ന് പിണറായി വിജയൻ പറഞ്ഞു. നാട് എപ്പോഴും അതിന്റെ മുന്നോട്ടു പോക്കിനൊപ്പമാണ് നിൽക്കുന്നത്. കൊട്ടിഘോഷിച്ച് നടത്തിയ യാത്രകളുടെ അവസ്ഥ നോക്കിയാൽത്തന്നെ ഇത് മനസ്സിലാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍