UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധനമന്ത്രിക്കും ലോട്ടറിയടിച്ചു: കിട്ടിയത് 500 രൂപ

ജീവിതത്തിലാദ്യമാണ് തനിക്ക് ലോട്ടറി അടിക്കുന്നതെന്ന് ഐസക് പറഞ്ഞു.

കേരളസര്‍ക്കാരിന്‍റെ സുവര്‍ണജൂബിലി ഓണം ബംപര്‍ ലോട്ടറി അടിച്ചവരില്‍ ധനമന്ത്രി തോമസ് ഐസകുമുണ്ട്. പത്ത് കോടി രൂപ ഒന്നാം സമ്മാനം പ്രഖ്യാപിച്ച നറുക്കെടുപ്പില്‍ തോമസ് ഐസക്കിന് കിട്ടിയത് 500 രൂപയാണ്. ജീവിതത്തിലാദ്യമാണ് തനിക്ക് ലോട്ടറി അടിക്കുന്നതെന്ന് ഐസക് പറഞ്ഞു. കിട്ടിയ പണം എന്ത് ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ഈ ടിക്കറ്റ് ഐസക് സ്വയം പണം കൊടുത്ത് വാങ്ങിയതല്ല. തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ഭാരവാഹികളുടെ സംഭാവനയാണ്. ഓണത്തോടനുബന്ധിച്ച് നടന്ന സഹകരണസംഘത്തിന്റെ വാര്‍ഷികത്തിന് എല്ലാ ഓഹരി ഉടമകള്‍ക്കും അവര്‍ ഓണക്കിറ്റ് നല്‍കിയിരുന്നു. കിറ്റില്‍ ഓണക്കോടിക്കൊപ്പം ഓരോ ബംപര്‍ ടിക്കറ്റുമുണ്ടായിരുന്നു. ഉത്രാടം ദിവസം തോമസ് ഐസക്കിനും ഓണക്കോടിയും ലോട്ടറി ടിക്കറ്റുമടങ്ങിയ ഒരു കിറ്റ് കൊടുത്തു. ഈ കിറ്റിലെ RN 261142 എന്ന ടിക്കറ്റിനാണ് 500 രൂപ അടിച്ചതെന്ന് സംഘം പ്രസിഡന്റ് ടി.ജി സജീവ് പറഞ്ഞു. അംഗങ്ങള്‍ക്ക് നല്‍കാനായി 500 ബമ്പര്‍ ടിക്കറ്റ് ഒന്നിച്ചു വാങ്ങിയതില്‍ 20 ടിക്കറ്റിന് സമ്മാനമുണ്ട്. പത്ത് ടിക്കറ്റിന് 500 രൂപ വീതവും മറ്റ് പത്ത് ടിക്കറ്റിന് 2000 വീതവും. അതിലൊന്നാണ് ഐസകിന് അടിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍