UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരിൽ വംശഹത്യക്ക് ആഹ്വാനം ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് ലോകസഭാ ടിവിയിൽ നിയമനം

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനെയും ഇവർ ന്യായീകരിക്കുകയുണ്ടായി.

1984ലെ സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കുകയും കശ്മീരിൽ വംശീയ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് കേന്ദ്രസസർക്കാർ ചാനലായ ലോകസഭാ ടിവിയിൽ നിയമനം. ജാഗ്രതി ശുക്ല എന്നയാളെയാണ് ലോകസഭാ ടിവി കണ്‍സൾട്ടന്റായി നിയമിച്ചിരിക്കുന്നത്. ശുക്ലയുടെ ട്വീറ്റുകൾ വർഗീയ പരാമർശങ്ങൾ കൊണ്ട് നേരത്തെ ഏറെ കുപ്രസിദ്ധി നേടിയിരുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ് തനിക്ക് പുതിയ ജോലി കിട്ടിയ വിവരം ശുക്ല അറിയിച്ചത്. ട്വിറ്ററിൽ വരുന്ന അഭുനനന്ദന ട്വീറ്റുകൾക്ക് ശുക്ല മറുപടി പറയുന്നുണ്ട്.

ലോകസഭാ ടിവി മദേഴ്സ് ഡേക്ക് അവതരിപ്പിച്ച ഭാരത് കി ആവാസ് എന്ന പരിപാടിയിൽ ഇവർ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.

ലോകസഭാ ടിവിയിൽ അസിസ്റ്റന്റ് പ്രൊഡ്യൂർ തസ്തികയിലാണ് ജാഗ്രതി ശുക്ല ഉള്ളതെന്ന് ചാനലിന്റെ വെബ്സൈറ്റിൽ ഒരിടത്ത് പറയുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുള്ളയാളാണ് ജാഗ്രതി ശുക്ല. കശ്മീരിൽ 2016ൽ പ്രശ്നങ്ങളുണ്ടായ ഒരു ഘട്ടത്തിൽ വംശീയ കൂട്ടക്കൊല നടത്തി ഭീകരരെ ഇല്ലാതാക്കണമെന്ന് ഇവർ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് വിവാദമായതോടെ ശുക്ല ഡിലീറ്റ് ചെയ്തു. 1984ലെ സിഖ് കൂട്ടക്കൊലയെയും ശുക്ല ന്യായീകരിച്ചു. സിഖുകാർ അത് അർഹിക്കുന്നു എന്നായിരുന്നു ട്വീറ്റ്.

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനെയും ഇവർ ന്യായീകരിക്കുകയുണ്ടായി. കമ്മി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടെന്നും ചെയ്ത പ്രവൃത്തികൾക്ക് തിരിച്ചടി കിട്ടിയെന്നായിരുന്നു അന്നത്തെ ട്വീറ്റ്. ഗൗരി ലങ്കേഷ് ഇടത് തീവ്രവാദിയാണെന്നായിരുന്നു ഗൗരിയുടെ മറ്റൊരു കണ്ടെത്തൽ. ഇടതു തീവ്രവാദികളാണ് ഗൗരിയെ കൊലപ്പെടുത്തിയതെന്നും അവർ പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍