UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാർട്ടി കോൺഗ്രസ്സിനു ശേഷം ആദ്യത്തെ കോൺഗ്രസ്-സിപിഎം ‘ധാരണ’ ശ്രമം പാലക്കാട് നഗരസഭയിൽ പൊളിഞ്ഞു

ബിജെപിയെ സിപിഎം പരോക്ഷമായി സഹായിച്ചതാണോ, സിപിഎം അംഗം സഹായിച്ചതാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്ത വന്നിട്ടില്ല.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയർമാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. സിപിഎമ്മിന്റെ പിന്തുണയോടെയാണ് അവതരിപ്പിച്ചതെങ്കിലും ഒരു സിപിഎം അംഗം വോട്ട് അസാധുവാക്കിയതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു.

ഹൈദരാബാദിൽ ഇക്കഴിഞ്ഞയാഴ്ച അവസാനിച്ച സിപിഎം പാര്‍ട്ടി കോൺഗ്രസ്സിൽ സഖ്യം പാടില്ലെന്ന നിലപാട് പാർട്ടി എടുത്തെങ്കിലും കോൺഗ്രസ്സുമായി പ്രാദേശിക ധാരണകളാകാം എന്ന സമവായത്തിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാലക്കാട് നഗരസഭയില്‍ ഇരുകക്ഷികളും ‘ധാരണ’യിലെത്തിയത്.

എട്ട് അംഗങ്ങളാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റിയിലുള്ളത്. ബിജെപിക്കും കോൺഗ്രസ്സിനും മൂന്നു വീതം അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളും കമ്മറ്റിയിലുണ്ട്. പ്രമേയം പാസ്സാകാൻ വേണ്ടത് അഞ്ചംഗങ്ങളുടെ പിന്തുണ. കൃത്യം അംഗങ്ങളുണ്ടെങ്കിലും സിപിഎമ്മിന്റെ ഒരംഗം വോട്ട് അസാധുവാക്കിയതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു.

യുഡിഎഫ്-സിപിഎം ധാരണ പൊളിയാനിടയാക്കിയ വോട്ട് അസാധുവാകൽ എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. ബിജെപിയെ സിപിഎം തന്നെ പരോക്ഷമായി സഹായിച്ചതാണോ അതോ സിപിഎം അംഗം സഹായിച്ചതാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്ത വന്നിട്ടില്ല.

ബിജെപിയെ പുറത്താക്കാൻ കോൺഗ്രസ്സിന് വേണ്ടി വോട്ടു ചെയ്യാമെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയായിരുന്നു അവിശ്വാസം കൊണ്ടുവരാൻ തങ്ങൾക്ക് പ്രചോദനമായതെന്ന് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്ഠൻ പറഞ്ഞു.

അതെസമയം, ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവരാൻ ശ്രമിച്ച് പരാജയപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍