UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെട്രോൾ-ഡീസൽ വിലക്കയറ്റം: കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറക്കില്ല

കേന്ദ്ര സർക്കാര്‍ ഓരോ ലിറ്റർ പെട്രോളിലും 19.48 രൂപയാണ് എക്സൈസ് ഡ്യൂട്ടി ചുമത്തുന്നത്. ഡീസലിൽ ലിറ്ററിന് 15.33 രൂപ ചുമത്തുന്നുണ്ട്.

പെട്രോൾ-ഡീസൽ വില കുതിച്ചു കയറുന്നതിന്റെ പശ്ചാത്തലത്തിൽ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ പരിപാടിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഏറ്റവുമൊടുവിൽ തിങ്കളാഴ്ചയാണ് പെട്രോൾ-ഡീസൽ വിലകളിൽ 10 പൈസയുടെ വ്യത്യാസമുണ്ടായത്. തിരുവനന്തപുരത്ത് നിലവിൽ പെട്രോളിന് 78.61 രൂപയാണ് വില. ഡീസലിന് 71.52 രൂപയും വിലയുണ്ട്.

എക്സൈസ് ഡ്യൂട്ടിയിൽ ഓരോ രൂപ കുറയുന്നതും 13,000 കോടി രൂപ വീതം നഷ്ടം ഖജനാവിനുണ്ടാക്കും. പ്രശ്നപരിഹാരത്തിന് സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ധനകമ്മി കുറച്ചു കൊണ്ടു വരാനുള്ള കേന്ദ്രത്തിന്റെ താല്പര്യത്തിന് വിരുദ്ധമാകും എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത്. മുൻ സാമ്പത്തിക വർഷത്തെ 3.5 ശതമാനം ധനകമ്മി നടപ്പുവർഷത്തിൽ 3.3 ശതമാനത്തിലേക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.

കേന്ദ്ര സർക്കാര്‍ ഓരോ ലിറ്റർ പെട്രോളിലും 19.48 രൂപയാണ് എക്സൈസ് ഡ്യൂട്ടി ചുമത്തുന്നത്. ഡീസലിൽ ലിറ്ററിന് 15.33 രൂപ ചുമത്തുന്നുണ്ട്.

‘കള്ളക്കളി അവസാനിപ്പിക്കണം’

അതെസമയം സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വരുമാനം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സര്‍ക്കാർ ഈ വിഷയത്തിൽ കള്ളക്കളി അവസാനിപ്പിക്കണമെന്നും ഐസക് പറഞ്ഞു. ഇന്ധനനികുതി സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗ്ഗമാണെന്നും ഐസക് വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍