UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിക്കും; യൂണിറ്റിന് 10 മുതല്‍ 30 പൈസവരെ കൂടും; നാളെ മുതല്‍ പ്രാബല്യത്തില്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യനിരക്കില്‍ വൈദ്യുതി നല്‍കും

ഇന്ന് നടക്കുന്ന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യോഗത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിക്കും. യൂണിറ്റിന് 10 മുതല്‍ 30 പൈസവരെ കൂടും. നാളെ മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും. എന്നാല്‍ വൈദ്യുതിബോര്‍ഡ് ആവശ്യപ്പെടാതെ കമ്മീഷന്‍ സ്വമേധയാ നിരക്ക് കൂട്ടിയതിനെതിരേ ഹൈക്കോടതിയില്‍ പരാതി നിലവിലുണ്ട്. നിരക്കുവര്‍ധനയ്‌ക്കെതിരെ കോടതി വിധി വന്നാല്‍ പുതിയ ഈടാക്കാനാവില്ല.

വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 10 മുതല്‍ 30 പൈസവരെയും വ്യവസായത്തിനുള്ള വൈദ്യുതിക്ക് 30 പൈസയുമാണ് കൂടുക. കടകളിലേക്കുള്ള വൈദ്യുതി നിരക്ക് കൂടില്ല. മാസം നാല്‍പത് യൂണിറ്റുവരെമാത്രം ഉപയോഗിക്കുന്ന വീട്ടുകാര്‍ക്ക് നിരക്ക് കൂടില്ല. 50 യൂണിറ്റുവരെ പത്തുപൈസയും ഇതിന് മുകളിലുള്ളതിന് 30 പൈസ കൂടും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യനിരക്കില്‍ വൈദ്യുതി നല്‍കും. കൂടാതെ എല്ലാത്തരം വിളകള്‍ക്കും ജലസേചന ആവശ്യത്തിന് വൈദ്യുതി നല്‍കുന്നതും സൗജന്യനിരക്കിലായിരിക്കും. മൂന്നു വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂടുന്നത്. ഇതിലൂടെ വൈദ്യുതി ബോര്‍ഡിന് വര്‍ഷം 600 കോടി രൂപയുടെ വരുമാനം കൂടുതലായി ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍